മൈസൂരു ദസറക്ക് എത്തിച്ച ആന വിരണ്ട് ഓടി; പരിഭ്രാന്തരായി ജനങ്ങൾ

പാപ്പാനും വനംവകുപ്പ് ജീവനക്കാരും ഒരുമിച്ച് ആനയെ തളയ്ക്കുകയായിരുന്നു

dot image

മൈസൂരു : മൈസൂരു ദസറ ആഘോഷത്തിനെത്തിയ ആന വിരണ്ട് ഓടി. ജംബോ സവാരിക്കും ഘോഷയാത്രക്കുമായി പരിശീലനം നല്കുന്നതിനിടെയാണ് ആന വിരണ്ടത്. ആന വിരണ്ടത് കണ്ട് ദസറ ആഘോഷങ്ങൾക്ക് എത്തിയ ആളുകൾ പരിഭ്രാന്തരായി.

പാപ്പാനും വനംവകുപ്പ് ജീവനക്കാരും ഒരുമിച്ച് ആനയെ തളയ്ക്കുകയായിരുന്നു. ദസറക്കായി കൊണ്ട് വന്ന രണ്ട് ആനകൾ നേരത്തെ സമാന രീതിയിൽ പെരുമാറിയിരുന്നുവെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു.

10 ദിവസത്തെ മൈസൂരു ദസറ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി. ചാമുണ്ഡേശ്വരി ദേവി സന്നിധിയിലാണ് ആഘോഷങ്ങൾക്കു തിരിതെളിഞ്ഞത്. ചാമുണ്ഡി ഹിൽസിലെ ക്ഷേത്രത്തിൽ വേദമന്ത്രങ്ങളുടെ അകമ്പടിയോടെ നടന്ന ചടങ്ങിൽ, കന്നഡ എഴുത്തുകാരൻ ഹംപ നാഗരാജയ്യ ദേവീ വിഗ്രഹത്തിൽ പുഷ്പാർച്ചന നടത്തിയതോടെ 10 ദിവസത്തെ ആഘോഷങ്ങൾക്ക് തുടക്കമായി.

മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, മന്ത്രിസഭാംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. തുടർന്ന് വൊഡയാർ രാജകുടുംബത്തിന്റെ അംബാവിലാസ് കൊട്ടാരത്തിലും പ്രത്യേക പൂജകൾ നടത്തി. ദസറയുടെ പ്രധാന ആകർഷണമായ ദീപാലങ്കാരങ്ങൾ കാണാനായി ഒട്ടേറെപ്പേരാണ് കൊട്ടാരനഗരത്തിലെത്തിയത്. 12ന് ഉച്ചയ്ക്ക് 2.30നു ജംബോ സവാരിയോടെയാണ് ദസറ സമാപിക്കുക.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us