ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ്- നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന് കേവല ഭൂരിപക്ഷം: റിപ്പബ്ലിക്ക് എക്സിറ്റ് പോള്‍

28 മുതല്‍ 30 വരെ സീറ്റുകള്‍ ജമ്മു കശ്മീരില്‍ ബിജെപി നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലം പറയുന്നു

dot image

ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ്- നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന് കേവല ഭൂരിപക്ഷമെന്ന് റിപ്പബ്ലിക്ക്-മട്രൈസിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. 31 മുതല്‍ 36 വരെ സീറ്റുകള്‍ കോണ്‍ഗ്രസ്- നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം നേടുമെന്നാണ് സൂചന. 28 മുതല്‍ 30 വരെ സീറ്റുകള്‍ ജമ്മു കശ്മീരില്‍ ബിജെപി നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. പിഡിപി അഞ്ചു മുതല്‍ ഏഴുവരെ സീറ്റുകള്‍ നേടുമെന്നും മറ്റുള്ളവര്‍ എട്ട് മുതല്‍ പതിനാറ് വരെ സീറ്റുകള്‍ നേടുമെന്നും റിപ്പബ്ലിക്ക്-മട്രൈസിന്റെ എക്‌സിറ്റ് പോളില്‍ പറയുന്നു.

ഹരിയാനയിലെയും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെയും 90 വീതം സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ജമ്മു കശ്മീരില്‍ മൂന്നു ഘട്ടമായും ഹരിയാനയില്‍ ഒറ്റഘട്ടമായുമാണ് വോട്ടെടുപ്പ് നടന്നത്. കനത്ത സുരക്ഷയിലാണ് ജമ്മു കശ്മീരില്‍ മൂന്നു ഘട്ടമായി വോട്ടെടുപ്പ് നടന്നത്. പത്തു വര്‍ഷത്തിനിടെ ആദ്യമായിട്ടായിരുന്നു കശ്മീരിലെ തിരഞ്ഞെടുപ്പ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് കൂടി ആണിത്.

സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ ഒന്ന് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ യഥാക്രമം 61.38 ശതമാനം, 57.13 ശതമാനം, 69.65 ശതമാനം പോളിങ് രേഖപ്പെടുത്തി. ജമ്മു കശ്മീരില്‍ മൊത്തം വോട്ടര്‍മാരുടെ എണ്ണം 87.07 ലക്ഷം ആയിരുന്നു. 2014ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമ്മു കശ്മീര്‍ പിഡിപി 28 സീറ്റുകള്‍ നേടിയിരുന്നു. ബിജെപി 25 സീറ്റിലും ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് 15 സീറ്റിലും കോണ്‍ഗ്രസ് 12 സീറ്റിലും മറ്റുള്ളവര്‍ ഏഴ് സീറ്റിലും വിജയിച്ചു.

Story Highlight: Exit poll says Congress-National Conference alliance has an absolute majority in Jammu and Kashmir

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us