ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന് കേവല ഭൂരിപക്ഷം; ടൈംസ് നൗ എക്‌സിറ്റ് പോള്‍

ഹരിയാനയില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ പ്രവചിക്കുന്നതാണ് ടൈംസ് നൗ എക്‌സിറ്റ് പോള്‍

dot image

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന് കേവല ഭൂരിപക്ഷം പ്രവചിച്ച് ടൈംസ് നൗ എക്‌സിറ്റ് പോള്‍. 46 മുതല്‍ 50 വരെ സീറ്റുകള്‍ സഖ്യം നേടുമെന്നാണ് പ്രവചനം. ബിജെപിക്ക് 23 മുതല്‍ 27 സീറ്റുകള്‍ വരെയാണ് സാധ്യത. പിഡിപിക്ക് 7 മുതല്‍ 11 സീറ്റുകള്‍ വരെ ലഭിക്കുമെന്നും മറ്റുള്ളവര്‍ക്ക് 4 മുതല്‍ 6 വരെ സീറ്റുകള്‍ക്കാണ് സാധ്യതയെന്നും ടൈംസ് നൗ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

ഹരിയാനയില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ പ്രവചിക്കുന്നതാണ് ടൈംസ് നൗ എക്‌സിറ്റ് പോള്‍. 90ല്‍ 62 സീറ്റ് വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേടുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. ബിജെപി 24 സീറ്റ് വരെയാകും നേടുകയെന്നും പ്രവചനമുണ്ട്.

കോണ്‍ഗ്രസ് 55 മുതല്‍ 62 വരെ സീറ്റുകള്‍ നേടുമെന്നാണ് ടൈംസ് നൗ എക്‌സിറ്റ് പോള്‍ പറുയന്നത്. ബിജെപി 18 മുതല്‍ 24 സീറ്റുകള്‍ വരെ നേടിയേക്കും. ജെജെപി പരമാവധി മൂന്ന് സീറ്റുകള്‍ വരെ നേടിയേക്കുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. പുറത്തുവന്ന റിപ്പബ്ലിക് ടിവിയുടെ എക്‌സിറ്റ് പോളും കോണ്‍ഗ്രസിന് മേല്‍ക്കൈ പ്രവചിക്കുന്നതാണ്.

ഹരിയാനയിലെയും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെയും 90 വീതം സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ജമ്മു കശ്മീരില്‍ മൂന്നു ഘട്ടമായും ഹരിയാനയില്‍ ഒറ്റഘട്ടമായുമാണ് വോട്ടെടുപ്പ് നടന്നത്. കനത്ത സുരക്ഷയിലാണ് ജമ്മു കശ്മീരില്‍ മൂന്നു ഘട്ടമായി വോട്ടെടുപ്പ് നടന്നത്. പത്തു വര്‍ഷത്തിനിടെ ആദ്യമായിട്ടായിരുന്നു കശ്മീരിലെ തിരഞ്ഞെടുപ്പ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണിത്.

സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ ഒന്ന് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ യഥാക്രമം 61.38 ശതമാനം, 57.13 ശതമാനം, 69.65 ശതമാനം പോളിങ് രേഖപ്പെടുത്തി. ജമ്മു കശ്മീരില്‍ മൊത്തം വോട്ടര്‍മാരുടെ എണ്ണം 87.07 ലക്ഷം ആയിരുന്നു. 2014ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമ്മു കശ്മീര്‍ പിഡിപി 28 സീറ്റുകള്‍ നേടിയിരുന്നു. ബിജെപി 25 സീറ്റിലും ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് 15 സീറ്റിലും കോണ്‍ഗ്രസ് 12 സീറ്റിലും മറ്റുള്ളവര്‍ ഏഴ് സീറ്റിലും വിജയിച്ചു.

ഹരിയാനയില്‍ ഭരണം നിലനിര്‍ത്താനായി ബിജെപി പോരാടുമ്പോള്‍ ഭരണവിരുദ്ധവികാരം തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. യുവജന പ്രതിഷേധവും കര്‍ഷകരോഷവുമാണ് ബിജെപിയ്ക്ക് വെല്ലുവിളിയാകുന്നത്. അഗ്‌നിപഥിനെതിരായ രോഷം, ഗുസ്തി താരങ്ങളുടെ പ്രക്ഷോഭം തുടങ്ങിയവ വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരത്തിനിറങ്ങിയ ആംആദ്മി പാര്‍ട്ടിയും കഴിഞ്ഞതവണ 10 സീറ്റുകള്‍ നേടിയ ജെജെപിയും കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങി പ്രമുഖ നേതാക്കളെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇരു സംസ്ഥാനങ്ങളിലും സജീവമായിരുന്നു.

Content Highlights: Times Now Exit Poll Predicts Congress-NC Heading For Big Win, BJP Trails Behind In Jammu Kashmir

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us