കളിപ്പിക്കുന്നതിനിടെ പിറ്റ്ബുൾ ചെവി കടിച്ചുപറിച്ചു; തുന്നിച്ചേർക്കാന്‍ 11 മണിക്കൂർ നീണ്ട ശസ്ത്രക്രിയ

നേർത്ത തൊലിയിൽ തൂങ്ങിക്കിടന്ന ചെവി 11 മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ഡോക്ടർമാർ തുന്നിച്ചേർത്തത്

dot image

ന്യൂഡൽഹി: കളിപ്പിക്കുന്നതിനിടെ 22കാരന്റെ ചെവി കടിച്ചു പറിച്ച് പിറ്റ്ബുൾ. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. നേർത്ത തൊലിയിൽ തൂങ്ങിക്കിടന്ന ചെവി 11 മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ഡോക്ടർമാർ തുന്നിച്ചേർത്തത്. രക്തസ്രാവമില്ലാതിരുന്നതോടെ ഡോക്ടർമാർ ഉടനെ ശസ്ത്രക്രിയ നടത്തുകയായിരുന്നു.

ഇൻട്രിക്കറ്റ് മൈക്രോ സർജിക്കൽ റീ പ്ലാൻറേഷൻ എന്ന ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടർമാർ ചെവി തുന്നിച്ചേർത്തത്. ചെവിയിലേക്ക് രക്തചംക്രമണം പുനസ്ഥാപിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. ഇത് വിജയകരമായതോടെ മറ്റ് നടപടികളിലേക്ക് കടക്കുകയായിരുന്നുവെന്നും ഡോക്ടർമാർ പറയുന്നു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ.

തീരെ ചെറുതും 0.5 മില്ലിമീറ്ററോളം മാത്രം വലിപ്പവുമുള്ള രക്തക്കുഴൽ പുനസ്ഥാപിക്കുകയാണ് ശസ്ത്രക്രിയയിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടമെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. മോഹിത് ശർമയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

'ചെവിയിലെ രക്തക്കുഴലുകൾ വളരെ നേർത്തതാണ്. 0.5 മില്ലിമീറ്ററിൽ താഴെയായിരിക്കും ഇത്. രക്തക്കുഴലുകൾ മുറിഞ്ഞതും, കൃത്യമായി മുറിഞ്ഞിട്ടില്ലാത്തുമെല്ലാം ശസ്ത്രക്രിയക്ക് വെല്ലുവിളിയായിരുന്നു. ധമനിയുടെയും ഞരമ്പുകളുടെയും ഭാ​ഗവും മുഴുവനായും മുറിവേറ്റിരുന്നു. ഇത് മാറ്റാൻ ശരീരത്തിലെ മറ്റൊരു ഭാ​ഗത്തുനിന്നും ഞരമ്പ് എടുത്തുവെക്കുകയായിരുന്നു', മോഹിത് ശർമ പറഞ്ഞു.

40X മാഗ്നിഫിക്കേഷൻ ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പും സൂപ്പർ മൈക്രോസർജിക്കൽ ഉപകരണങ്ങളും ഉപയോഗിച്ചായിരുന്നു ശസ്ത്രക്രിയ നടത്തിയതെന്നും ഡോക്ടർമാർ പറഞ്ഞു. ആറും അഞ്ചും മണിക്കൂറുകളിൽ രണ്ട് ഘട്ടങ്ങളിലായി 11 മണിക്കൂറാണ് ശസ്ത്രക്രിയക്ക് ആകെയെടുത്ത സമയം.

Content Highlight: Pitbull bitten off 22 year old man's ear in Haryana

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us