കഠിനമായ വയറുവേദന; യുപിയിൽ യുവതിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് രണ്ട് കിലോഗ്രാം ഭാരമുള്ള മുടിക്കെട്ട്

25 വർഷത്തിനിടെ ബറേലിയിൽ ട്രൈക്കോളോടോമാനിയയുടെ പുറത്തുവന്ന ആദ്യ കേസാണിത്

dot image

ലഖ്നൗ: ഉത്തർപ്രദേശിലെ ബറേലിയിൽ യുവതിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് രണ്ട് കിലോഗ്രാം ഭാരമുള്ള മുടിക്കെട്ട്. വളരെക്കാലമായി 31-കാരിക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വയറ്റിൽ നിന്ന് ഡോക്ടർമാർ മുടിക്കെട്ട് കണ്ടെത്തി നീക്കം ചെയ്തത്. 15 വർഷത്തിലേറെയായി ഇവർക്ക് മുടി കഴിക്കുന്ന സ്വഭാവമുള്ള ഒരു അപൂർവ അവസ്ഥയുണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. 25 വർഷത്തിനിടെ ബറേലിയിൽ ട്രൈക്കോളോടോമാനിയയുടെ പുറത്തുവന്ന ആദ്യ കേസാണിത്.

വർഷങ്ങളായി വയറ്റിൽ മുടി അടിഞ്ഞുകൂടുന്നത് തീവ്രമായ അസ്വസ്ഥതയ്ക്ക് കാരണമാവുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് സെപ്റ്റംബർ 22-ന് യുവതിയെ ബറേലിയിലെ മഹാറാണ പ്രതാപ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർച്ചയായ പരിശോധനകൾക്ക് ശേഷം സീനിയർ സർജൻ ഡോ. എം പി സിംഗിൻ്റെയും ഡോ.അഞ്ജലി സോണിയുടെയും നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ശസ്ത്രക്രിയ തീരുമാനിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.


ഇപ്പോൾ ട്രൈക്കോളോടോമാനിയയുടെ അടിസ്ഥാന കാരണങ്ങൾ പരിഹരിക്കുന്നതിനായി യുവതിക്ക് കൗൺസിലിങ് നടത്തുകയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

Content Highlights: UP woman complains of severe stomach ache and doctors remove 2-kg hairball

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us