സിബിഐ, ഇഡി കേസുകളിൽ ലാലു പ്രസാദ് യാദവിനും മക്കൾക്കും ജാമ്യം; അറസ്റ്റ് ചെയ്യുന്നതും വിലക്കി

അന്വേഷണ കാലയളവില്‍ ലാലു പ്രസാദിനെയും തേജസ്വി യാദവിനെയും തേജ് പ്രതാപ് യാദവിനെയും അറസ്റ്റ് ചെയ്യുന്നതും പ്രത്യേക കോടതി വിലക്കി

dot image

ഡൽഹി: ഭൂമിക്ക് പകരം ജോലി വാഗ്ദാന, കള്ളപ്പണ ഇടപാട് കേസുകളിൽ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് ജാമ്യം. ലാലു പ്രസാദ് യാദവിനൊപ്പം മക്കളായ തേജസ്വി യാദവിനും തേജ് പ്രതാപ് യാദവിനും ദില്ലി റൗസ് അവന്യൂ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. ആര്‍ജെഡി നേതാക്കള്‍ മൂന്ന് പേരും ഒരു ലക്ഷം രൂപയുടെ വീതം ആള്‍ജാമ്യം നല്‍കണമെന്നാണ് വിചാരണക്കോടതിയുടെ വ്യവസ്ഥ.

അന്വേഷണ കാലയളവില്‍ ലാലു പ്രസാദിനെയും തേജസ്വി യാദവിനെയും തേജ് പ്രതാപ് യാദവിനെയും അറസ്റ്റ് ചെയ്യുന്നതും പ്രത്യേക കോടതി വിലക്കി. കള്ളപ്പണ ഇടപാട് കേസ് റൗസ് അവന്യൂ സെഷന്‍സ് കോടതി ഒക്ടോബര്‍ 25ന് വീണ്ടും പരിഗണിക്കും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയ കേസിലാണ് കോടതിയുടെ നടപടി.

കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് ഇഡി മൂന്ന് ആര്‍ജെഡി നേതാക്കള്‍ക്കുമെതിരെ കുറ്റപത്രം നല്‍കിയത്. ജോലിക്ക് ഭൂമി ഇടപാട് കേസില്‍ സിബിഐ ആണ് അന്വേഷണം നടത്തുന്നത്. ഇതിന് പിന്നാലെയാണ് കള്ളപ്പണ ഇടപാടില്‍ ഇഡി അന്വേഷിച്ച് കുറ്റപത്രം നല്‍കിയത്. രാഷ്ട്രീയ ഗൂഡാലോചനയാണ് കേസിന് പിന്നിലെന്നും അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്നും തേജസ്വി യാദവ് പ്രതികരിച്ചു. അഴിമതിക്ക് യാതൊരു തെളിവുമില്ല. കേസില്‍ നിന്ന് കുറ്റവിമുക്തരാകുമെന്ന കാര്യം ഉറപ്പാണെന്നുമായിരുന്നു തേജസ്വി യാദവിന്റെ പ്രതികരണം.

Delhi court grants bail to Lalu Prasad Yadav and sons in land-for-jobs case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us