ബെംഗളൂരു: കര്‍ണാടകയിലെ ബെംഗളൂരു ബാനര്‍ഘട്ട നാഷണല്‍ പാര്‍ക്കിലൂടെ ടൂറിസ്റ്റുകള്‍ സഞ്ചരിച്ച മിനി സഫാരി ബസില്‍ വലിഞ്ഞുകയറാന്‍ ശ്രമിച്ച് പുള്ളിപ്പുലി. ബസിന്റെ ജനലിലൂടെ കയറാന്‍ ശ്രമിച്ച പുള്ളിപ്പുലിയുടെ വീഡിയോ ഇപ്പോള്‍ വൈറലാണ്. ജനലിലൂടെ തലയിടാന്‍ ശ്രമിച്ച പുള്ളിപ്പുലി സഞ്ചാരികള്‍ക്ക് ഏറെ ആശങ്കയുണ്ടാക്കി. പേടി കാരണം അലറുന്ന സഞ്ചാരികളുടെ ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍ ബസിലെ ഗ്ലാസ് ജനലുകള്‍ സുരക്ഷിതമായതിനാല്‍ പുള്ളിപ്പുലിക്ക് അകത്തേക്ക് കടക്കാന്‍ സാധിച്ചില്ല.
ഡ്രൈവര്‍ വാഹനം നിര്‍ത്തിയപ്പോഴാണ് പുള്ളിപ്പുലി വാഹനത്തില്‍ കയറാന്‍ ശ്രമിച്ചത്. 21 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആയിരക്കണക്കിനാളുകളാണ് കണ്ടത്. പുള്ളിപ്പുലികള്‍ ഇത്തരത്തില്‍ വാഹനത്തില്‍ കയറാന്‍ ശ്രമിക്കുന്ന വീഡിയോ നേരത്തെയും വൈറലായിരുന്നു. ആഫ്രിക്കയിലെ സെറെന്‍ഗെറ്റി നാഷണല്‍ പാര്‍ക്കില്‍ ഒരു ചീറ്റ സഫാരി വാഹനത്തിന് മുകളിലേക്ക് കയറാന്‍ ശ്രമിച്ച വീഡിയോ വൈറലായിരുന്നു. കര്‍ണാടക വനം വകുപ്പ് മന്ത്രി ഈശ്വര്‍ ഖാന്ദ്രെ ജൂണിലാണ് ബാനര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കില്‍ പുള്ളിപ്പുലി സഫാരിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.