ബലാത്സം​ഗത്തിനിരയായ 6 വയസുകാരിയുടെ നില ​ഗുരുതരം; 21കാരൻ പിടിയിൽ

കുട്ടിയുടെ സ്വകാര്യഭാ​ഗത്തു നിന്നും രക്തമൊലിക്കുന്നുണ്ടായിരുന്നുവെന്നും മുത്തശ്ശി പൊലീസിനോട് പറഞ്ഞു.

dot image

ഭോപാൽ: മധ്യപ്രദേശിൽ ആറ് വയസുകാരിയെ ബലാത്സം​ഗം ചെയ്ത് 21കാരൻ. ദിൻഡോറി ​ഗ്രാമത്തിലാണ് സംഭവം. ​ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഞായറാഴ്ച ഷാഹ്പുര പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു കേസിനാസ്പദമായ സംഭവം. അമ്മയുടെ കുടുംബത്തോടൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. കുട്ടി വീട്ടിൽ തനിച്ചാണെന്ന് കണ്ടെത്തിയ പ്രതി വീട്ടിൽ അതിക്രമിച്ച് കയറുകയും കുട്ടിയെ ലൈം​ഗികമായി പീഡിപ്പിക്കുകയുമായിരുന്നു.

സമീപത്തെ വീട്ടിലുള്ള കുട്ടിയാണ് സംഭവത്തെ കുറിച്ച് ആക്രമിക്കപ്പെട്ട കുട്ടിയുടെ മുത്തശ്ശിയെ വിവരമറിയിക്കുന്നത്. കുട്ടി വീടിനുള്ളിൽ അർധന​ഗ്നയായി കിടക്കുന്നത് കണ്ടെന്നായിരുന്നു അയൽവാസിയുടെ പരാമർശം പിന്നാലെ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് കുട്ടി ലൈം​ഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ സ്വകാര്യഭാ​ഗത്തു നിന്നും രക്തമൊലിക്കുന്നുണ്ടായിരുന്നുവെന്നും മുത്തശ്ശി പൊലീസിനോട് പറഞ്ഞു.

സംഭവത്തിന് പിന്നാലെ കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ചു. എന്നാൽ ആരോ​ഗ്യസ്ഥിതി മോശമായതിനാൽ ജബൽപൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ പ്രതിയായ 21കാരനെ പൊലീസ് അറസ്റ്റ് ചെയ്തി‌‌ട്ടുണ്ട്.

Content Highlight: Six year old raped in Madhya Pradesh; Accused held, girl under treatment as health deteriorated

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us