ഹരിയാനയിൽ കോൺഗ്രസ് ബഹുദൂരം മുന്നിൽ; 'രാഷ്ട്രീയ ഗോദ' ഫോഗട്ടിനൊപ്പം, അഗ്നിവീറും കർഷക പ്രക്ഷോഭവും തിരിച്ചടി

ജുലാന മണ്ഡലത്തിൽ നിന്ന് ഗുസ്തി താരമായ വിനേഷ് ഫോഗട്ട് മുന്നിലാണ്

dot image

ഡൽഹി: ഹരിയാനയിൽ ഭൂപിന്ദർ സിങ് ഹൂഡ നയിക്കുന്ന കോൺഗ്രസ് തന്നെ അധികാരത്തിലെത്തുമെന്ന് ഉറപ്പിച്ച് ആദ്യഘട്ട വിധികൾ. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 60 ലേറെ സീറ്റുകളിൽ കോൺഗ്രസ് മുന്നിലാണ്. വെറും 19 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് മുന്നേറാനായിരിക്കുന്നത്. ജെജെപി നാല് സീറ്റുകളിലേക്കും ഇന്ത്യൻ നാഷണൽ ലോക്ദൾ 2 സീറ്റിലും മുന്നേറുന്നുണ്ട്. ഇതോടെ കോൺഗ്രസ് ആസ്ഥാനത്ത് പടക്കം പൊട്ടിച്ച് പ്രവർത്തകർ ആഘോഷം ആരംഭിച്ചു. കോൺഗ്രസിനൊപ്പം ചേർന്ന് മത്സരിച്ച സിപിഐഎം നേതാവ് ഓം പ്രകാശ്, ഭിവാനി മണ്ഡലത്തിൽ മുന്നിലാണ്.

ജുലാന മണ്ഡലത്തിൽ ഗുസ്തി താരമായ വിനേഷ് ഫോഗട്ട് മുന്നിലാണ്. ഇതോടെ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിനും വിനേഷിന്റെ കണ്ണീരിനുമൊപ്പമാണ് ഹരിയാന എന്നുകൂടിയാണ് ഈ വിധി സൂചിപ്പിക്കുന്നത്. ഗുസ്തി താരങ്ങളുടെ പ്രതിഷേധങ്ങൾ മാത്രമല്ല, കർഷക പ്രക്ഷോഭങ്ങളും അഗ്നിവീർ പദ്ധതിയും ബിജെപിക്ക് തിരിച്ചടിയായി.

ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചപ്പോൾ, ഹരിയാനയിലെ ബിജെപി ഭരണത്തെ തള്ളി ജനം കോൺഗ്രസിനൊപ്പം നിന്നു. എന്നാൽ ആം ആദ്മി പാർട്ടി ചിത്രത്തിലെങ്ങുമില്ല. ഹരിയാന നിയമസഭയിൽ 90 സീറ്റുകളാണുള്ളത്. 46 സീറ്റ് നേടിയാൽ കോൺഗ്രസിന് കേവല ഭൂരിപക്ഷത്തിൽ ഒറ്റയ്ക്ക് അധികാരത്തിലെത്താം. 67.90 ശതമാനം പോളിങ്ങാണ് ഹരിയാന തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്.

Content Highlight: Congress lead in Haryana Assembly Election 2024

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us