ഹരിയാനയിലെ ഫയൽവാനാര്? ഇഞ്ചോടിഞ്ച് പോരാടി കോൺഗ്രസും ബിജെപിയും, ഹാട്രിക് അടിക്കുമോ താമര!

രണ്ട് ടേം പൂർത്തിയാക്കിയ ബിജെപിക്ക് ഭരണ വിരുദ്ധ വികാരം തിരിച്ചടിയായെന്ന വിലയിരുത്തലിൽ നിന്നാണ് പാർട്ടിയുടെ ഉയിർത്തെഴുന്നേൽപ്പ്.

dot image

ഡൽഹി: ഹരിയാനയിൽ വിധി മാറി മറിയുന്നു. ആദ്യഘട്ടത്തിൽ മുന്നേറിയ കോൺഗ്രസ് താഴേക്ക് വീഴുന്നതാണ് ഒടുവിലത്തെ കാഴ്ച. പകുതിയോളം വോട്ടെണ്ണിക്കഴിയുമ്പോൾ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാടുകയാണ്. രണ്ട് ടേം പൂർത്തിയാക്കിയ ബിജെപിക്ക് ഭരണ വിരുദ്ധ വികാരം തിരിച്ചടിയായെന്ന വിലയിരുത്തലിൽ നിന്നാണ് പാർട്ടിയുടെ ഉയിർത്തെഴുന്നേൽപ്പ്. ഭൂപീന്ദർ സിങ് ഹൂഡ നിഷ്പ്രയാസം സർക്കാർ ഉണ്ടാക്കുമെന്ന് സൂചന നൽകിയെങ്കിലും ലഭിക്കുന്ന ഫലം ബിജെപി ഹാട്രിക് അടിക്കാനുള്ള സാധ്യത തള്ളുന്നില്ല.

ഗുസ്തി താരങ്ങളുടെ പ്രതിഷേധം, കർഷക പ്രക്ഷോഭം, അഗ്നിവീർ പദ്ധതി എന്നിങ്ങനെ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ വികാരം നിലനിൽക്കുന്നുവെന്ന വിലയിരുത്തലുകളും എക്സിറ്റ് പോൾ ഫലങ്ങളും തള്ളുന്നതാണ് ഹരിയാനയിലെ ഫലങ്ങൾ. 60 ലേറെ വോട്ടുകളെന്ന വലിയ ലീഡിൽ നിന്നാണ് 30 ലേക്ക് കോൺഗ്രസ് വീണത്. എന്നാൽ ഒന്നര മണിക്കൂറോളം പുറകിൽ നിന്ന ബിജെപി 50 എന്ന ലീഡിലേക്ക് ഉയരുകയാണ്.

ഹരിയാനയിൽ അപ്രതീക്ഷിത തിരിച്ചടിയുടെ ഫലങ്ങൾ വന്നതോടെ കോൺഗ്രസ് ആസ്ഥാനത്തെ ആഘോഷങ്ങളെല്ലാം പ്രവർത്തകർ നിർത്തി. രാവിലെ മുതൽ പടക്കം പൊട്ടിച്ചും ലഡ്ഡു വിതരണം ചെയ്തും ആഘോഷിക്കുകയായിരുന്നു കോൺഗ്രസ് പ്രവർത്തകർ. കോൺഗ്രസ് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ പിന്നിലേക്ക് പോയിരിക്കുകയാണ്. ജുലാന മണ്ഡലത്തിൽ ഗുസ്തി താരം വിനേഷ് ഫോഗട്ടും പിന്നിലാണ്. ആദ്യം മുതലേ ലീഡ് നിലനിർത്തിയിരുന്ന വിനേഷിന് എന്നാൽ പകുതിയിൽ കാലിടറുകയായിരുന്നു.

Content Highlight: Haryana Assembly Election Result 2024 BJP Leads


dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us