ജമ്മു കശ്മീരില്‍ ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയാവും, ജനാധിപത്യത്തിന്റെ വിജയം എന്ന് ഫാറുഖ് അബ്ദുള്ള

90 അംഗ നിയമസഭയില്‍ സഖ്യം കേവലഭൂരിപക്ഷം മറികടന്ന് 52 സീറ്റിലാണ് ലീഡ് ചെയ്യുന്നത്

dot image

ശ്രീനഗര്‍: ജമ്മു കശ്മീരിലേത് ജനാധിപത്യത്തിന്റെ വിജയം എന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറുഖ് അബ്ദുള്ള. മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയാവുമെന്നും അടുത്ത അഞ്ച് വര്‍ഷം ജമ്മു കശ്മീരിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഫാറുഖ് അബ്ദുള്ള റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. സംസ്ഥാന പദവി പുനസ്ഥാപിക്കാൻ ഇടപെടും. എംഎൽഎമാരെ നാമനിർദേശം ചെയ്യാനുള്ള ഗവർണറുടെ നീക്കം തടയുമെന്നും അദ്ദേഹം പ്രതികരിച്ചു. പത്ത് വര്‍ഷത്തിന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യമാണ് ലീഡ് ചെയ്യുന്നത്.

90 അംഗ നിയമസഭയില്‍ സഖ്യം കേവലഭൂരിപക്ഷം മറികടന്ന് 52 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി 27 സീറ്റിലും ലീഡ് ചെയ്യുന്നു. മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പിഡിപി രണ്ട് സീറ്റില്‍ ഒതുങ്ങി.

10 വര്‍ഷത്തിന് ശേഷം ജനങ്ങള്‍ അവരുടെ വിധി പ്രസ്താവിച്ചുവെന്ന് ഫാറുഖ് അബ്ദുള്ള മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതീക്ഷകള്‍ ഫലം കണ്ടതില്‍ അള്ളാഹുവിനോട് പ്രാര്‍ത്ഥിക്കുകയാണ്, ഇത് ജനങ്ങളുടെ വിധിയാണ്. നിരപരാധികളെ ജയിലില്‍ നിന്നും മോചിപ്പിക്കും. മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാം. ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കുമിടയില്‍ വിശ്വാസ്യത ഉണ്ടാക്കിയെടുക്കും എന്നും ഫാറുഖ് അബ്ദുള്ള പ്രതികരിച്ചു.

എക്‌സിറ്റ് പോള്‍ ഫലം നോക്കിയിരുന്ന് അതിന്മേല്‍ ചര്‍ച്ച നടത്തുന്നവര്‍ മണ്ടന്മാരാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് ഉപാധ്യക്ഷന്‍ കൂടിയായ ഒമര്‍ അബ്ദുള്ള പ്രതികരിച്ചു. എക്‌സിറ്റ് പോള്‍ സമയംകൊല്ലി പരിപാടിയാണെന്നും ടി വി ചാനലുകളും മറ്റും എന്തിനാണ് അതിന്മേല്‍ ഇത്രയേറെ സമയവും ഊര്‍ജ്ജവും പാഴാക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.

dot image
To advertise here,contact us
dot image