അവർ അധികാരം ജന്മാവകാശമായി കാണുന്നു, ജനം 'നോ എന്‍ട്രി ബോര്‍ഡ്' വെച്ചു; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് നരേന്ദ്ര മോദി

കോണ്‍ഗ്രസിന് കൂട്ട് അര്‍ബന്‍ നക്‌സലുകളാണെന്നും മോദി പറഞ്ഞു

dot image

ചണ്ഡിഗഢ്: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് അധികാരം ജന്മാവകാശമായി കാണുന്നുവെന്ന് മോദി പറഞ്ഞു. കോണ്‍ഗ്രസിന് ഒരിടത്തും രണ്ടാമൂഴമില്ല. ഇന്ത്യയിലെ പലയിടത്തും ജനങ്ങള്‍ കോണ്‍ഗ്രസിന് നോ എന്‍ട്രി ബോര്‍ഡ് വെച്ചു. കോണ്‍ഗ്രസ് പിന്നാക്കക്കാരെ പ്രധാനമന്ത്രിയാക്കില്ലെന്നും മോദി പറഞ്ഞു. ഹരിയാനയിലെ വിജയത്തില്‍ ബിജെപി ആസ്ഥാനത്ത് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

കോണ്‍ഗ്രസ് ജാതി വിഷം പടര്‍ത്തുകയാണെന്നും ദരിദ്രരെ ജാതിയുടെ പേരില്‍ തമ്മിലടിപ്പിക്കാന്‍ നോക്കുകയാണെന്നും മോദി പറഞ്ഞു. കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തി. അവര്‍ നടത്തുന്നത് തീക്കളിയാണ്. സഖ്യകക്ഷികളുടെ കനിവിലാണ് കോണ്‍ഗ്രസ് നിലനില്‍ക്കുന്നത്. വിജയിക്കാന്‍ അവര്‍ക്ക് സഖ്യകക്ഷികളുടെ സഹായം വേണം. കോണ്‍ഗ്രസിന് കൂട്ട് അര്‍ബന്‍ നക്‌സലുകളാണെന്നും മോദി പറഞ്ഞു.

ഹരിയാനയില്‍ വിജയിച്ചത് സത്യവും വികസനവുമാണെന്നും മോദി പറഞ്ഞു. ഗീതയുടെ ഭൂമിയില്‍ സത്യം ജയിച്ചു. ഹരിയാനയില്‍ ബിജെപി ഹാട്രിക് വിജയം നേടി. ജനങ്ങള്‍ വീണ്ടും താമരപ്പൂ വിരിയിച്ചു.

ഹരിയാനയില്‍ വോട്ട് വിഹിതം കൂടിയെന്നും മോദി അവകാശപ്പെട്ടു. എല്ലാ ജാതി വിഭാഗത്തില്‍പ്പെട്ടവരും ബിജെപിക്ക് വേട്ട് ചെയ്തു. ഭരണമാറ്റമെന്ന ചരിത്രം മാറി. ഹരിയാനയിലെ ജനത ഇതിഹാസം രചിച്ചു. ജയത്തിന്റെ ക്രഡിറ്റ് ടീം നദ്ദയ്ക്ക് നല്‍കുകയാണെന്നും മോദി പറഞ്ഞു. ജമ്മു കശ്മീരിലെ വിജയത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സിനെ മോദി അഭിനന്ദിച്ചു. അതേസമയം, ജമ്മുവില്‍ ഏറ്റവും കൂടുതല്‍ വോട്ട് വിഹിതം നേടിയത് ബിജെപിയാണെന്നും മോദി അവകാശപ്പെട്ടു.

Content Highlights: Prime Minister Narendra Modi against Congress

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us