ഡൽഹി: ഹരിയാനയിലും ജമ്മു കശ്മീരിലും നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. വലിയ ഭൂരിപക്ഷത്തിൽ കോൺഗ്രസ് ഹരിയാനയിൽ അധികാരത്തിൽവരും. കശ്മീരിൽ ബിജെപി തോൽക്കുമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിച്ചു. ഇരു സംസ്ഥാനങ്ങളിലും 90 സീറ്റുകളാണുള്ളത്. ജമ്മു കശ്മീരിൽ മൂന്ന് ഘട്ടങ്ങളിലായും ഹരിയാനയിൽ ഒറ്റ ഘട്ടമായുമാണ് വോട്ടെടുപ്പ് നടന്നത്.
ഹരിയാനയിൽ കോൺഗ്രസിനും ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് മുന്നണിക്കുമാണ് എക്സിറ്റ് പോളുകൾ സാധ്യത കൽപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഫലം മറിച്ചായിരിക്കുമെന്നാണ് ബിജെപി മുന്നണി നേതാക്കള്‍ പറയുന്നത്.
പ്രത്യേക സംസ്ഥാന പദവി പിന്‍വലിച്ച ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ജമ്മു കശ്മീരില്‍ നടക്കുന്നത്. വോട്ടവകാശമുള്ള അഞ്ചു പേരെ നാമനിര്‍ദേശം ചെയ്യാനുള്ള ലെഫ്റ്റ്‌നന്റ് ഗവര്‍ണറുടെ നീക്കം നാഷണല്‍ കോണ്‍ഫറന്‍സ് മുന്നണി പ്രത്യേക ശ്രദ്ധയോടെയാണ് നോക്കി കാണുന്നത്.
Content Highlights: Sachin Pilot Say that Congress will win the assembly elections in Haryana and Jammu and Kashmir