'കാശ് അണ്ണൻ തരും'; രാഹുൽ ഗാന്ധിക്ക് ഒരു കിലോ ജിലേബി ഓർഡർ ചെയ്ത് ബിജെപി

ജിലേബി ഓര്‍ഡര്‍ ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് ട്വീറ്റ്

dot image

ഡൽഹി: ഹരിയാനയിലെ വലിയ വിജയത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിക്ക് ജിലേബി ഓര്‍ഡര്‍ ചെയ്ത് ബിജെപി. ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയുടെ പേരിലാണ് ഹരിയാന ബിജെപി ജിലേബി ഓര്‍ഡര്‍ ചെയ്തത്. ഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലുള്ള ബികനേര്‍വാല സ്റ്റോറില്‍ നിന്നാണ് ഒരു കിലോ ജിലേബി പാര്‍സലായി എത്തിയത്. വില നേരത്തേ നല്‍കാതെയാണ് ഹരിയാന ബിജെപി കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് ജിലേബി കൊടുത്തയച്ചത്. 609 രൂപ വിലയുള്ള ജിലേബിയാണ് ഓര്‍ഡര്‍ ചെയ്തത്. ഹരിയാനയിലെ എല്ലാ ബിജെപി പ്രവര്‍ത്തകര്‍ക്കും വേണ്ടി രാഹുല്‍ ഗാന്ധിക്ക് ജിലേബി കൊടുത്തയച്ചെന്ന് ബിജെപി ട്വീറ്റ് ചെയ്തു. ജിലേബി ഓര്‍ഡര്‍ ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് ട്വീറ്റ്.

കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ജിലേബി തന്നെ തിരഞ്ഞെടുത്തതിന് പിന്നിലും കാരണമുണ്ട്. നേരത്തേ ഹരിയാനയിലെ ഗുഹാനയിലെ ഒരു പ്രാദേശിക കടയില്‍ നിന്ന് ജിലേബി കഴിച്ച ശേഷം രാഹുല്‍ പറഞ്ഞ കാര്യം ബിജെപിയെ ചൊടിപ്പിച്ചിരുന്നു. ജിലേബി ഫാക്ടറിയില്‍ വ്യാവസായിക തലത്തില്‍ ഉല്‍പ്പാദിപ്പിക്കേണ്ടതുണ്ടെന്നാണ് രാഹുല്‍ പറഞ്ഞത്. ഉല്‍പാദനം അത്തരത്തില്‍ നടക്കുകയാണെങ്കില്‍ ഇന്ത്യയുടെയും ലോകത്തിന്റെയും എല്ലാ കോണുകളിലും ജിലേബി എത്തിക്കാന്‍ കഴിയുമെന്നും രാഹുല്‍ പറഞ്ഞു.

എന്നാല്‍ ജിലേബി ഫാക്ടറികള്‍ നിലവിലില്ല എന്നായിരുന്നു ബിജെപിയുടെ മറുപടി. വിജയത്തിന് ശേഷം ജിലേബിയിലൂടെ വീണ്ടും രാഹുലിനും കോണ്‍ഗ്രസിനും മറുപടി നല്‍കാനാണ് ബിജെപി ശ്രമിച്ചത്. പ്രവചനങ്ങള്‍ തെറ്റിച്ച് ഹരിയാനയില്‍ മൂന്നാംതവണയും ബിജെപി അധികാരത്തിലെത്തുകയായിരുന്നു. ബിജെപി 49 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് 36 സീറ്റുകളില്‍ ഒതുങ്ങി.

Content Highlight: BJP orders 1 kg of jalebi for Rahul Gandhi in Delhi

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us