ഇപിഎഫ് പദ്ധതിയിൽ സമഗ്രമാറ്റത്തിന് കേന്ദ്രം; പിഎഫ് ഫണ്ട് പിൻവലിക്കുന്നത് ലളിതമാക്കി തൊഴിൽമന്ത്രാലയം

നിലവിൽ പെൻഷൻ ഫണ്ടിലേക്കുള്ള വിഹിതം കണക്കാക്കുന്നതിന് അടിസ്ഥാനമാക്കുന്ന ശമ്പളത്തിന്റെ മേൽപ്പരിധി 15,000 രൂപയാണ്

dot image

ന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ സമഗ്രമായ മാറ്റത്തിന് കേന്ദ്രം നീങ്ങുന്നതായി റിപ്പോർട്ടുകൾ. കുറഞ്ഞ പിഎഫ് പെൻഷൻ വർധിപ്പിക്കൽ, വിരമിക്കുമ്പോൾ പെൻഷൻ ഫണ്ടിൽനിന്ന് ഭാഗികമായി തുക പിൻവലിക്കാൻ അനുമതി നൽകൽ തുടങ്ങിയവയിലെ മാറ്റങ്ങളാണ് കേന്ദ്രം ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ പെൻഷൻ ഫണ്ടിലേക്കുള്ള വിഹിതം കണക്കാക്കുന്നതിന് അടിസ്ഥാനമാക്കുന്ന ശമ്പളത്തിന്റെ മേൽപ്പരിധി 15,000 രൂപയാണ്. ഇത് വർധിപ്പിക്കാനും ആലോചനയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മിനിമം പിഎഫ് പെൻഷൻ ഇപ്പോഴത്തെ 1000 രൂപയിൽനിന്ന് ഉയർത്താനും നീക്കമുണ്ടെന്നാണ് അറിയുന്നത്. പിഎഫിൽ നിന്ന് തുക പിൻവലിക്കുന്നത് ലളിതമാക്കാനും തൊഴിൽമന്ത്രാലയം നടപടി തുടങ്ങി. വിവാഹം, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്ക് തുക പിൻവലിക്കാനുള്ള നടപടിക്രമങ്ങൾ ലളിതമാക്കും.വലിയതരത്തിലുള്ള മാറ്റങ്ങളാണ് ഇപിഎഫിൽ ലക്ഷ്യമിടുന്നതെന്ന് തൊഴിൽമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നു.

EPS പെൻഷനുകൾക്കുള്ള പ്രധാന യോഗ്യതകൾ

ഇപിഎഫ്ഒയ്ക്ക് കീഴിൽ പെൻഷന് യോഗ്യത നേടുന്നതിന്, ഒരു ഇപിഎസ് അംഗമായി 10 വർഷമെങ്കിലും പൂർത്തിയാക്കിയക്കണം

ഒരു നിശ്ചിത കാലയളവിൽ ഒരു ജീവനക്കാരൻ ഇപിഎസ് പ്രകാരം സമ്പാദിക്കുന്ന ശരാശരി പ്രതിമാസ ശമ്പളമാണ് പെൻഷനബിൾ ശമ്പളം. ഇപിഎസ് കണക്കുകൂട്ടലിന് പരിഗണിക്കുന്ന പരമാവധി ശമ്പളം 15,000 രൂപയാണ്.

Content Highlights: Ministry of Labor makes withdrawal of PF fund simple

Also Read:

dot image
To advertise here,contact us
dot image