ഹരിയാന തിരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേട്; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ കോണ്‍ഗ്രസ്

കോണ്‍ഗ്രസ് നിലപാട് ജനാധിപത്യ വിരുദ്ധ സമീപനം ആണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

dot image

ഛണ്ഡീഗഡ്: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേട് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. ഇന്ന് ആറ് മണിക്കാണ് പരാതി നല്‍കുക. ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ഹരിയാന കോണ്‍ഗ്രസ് കമ്മിറ്റി ചെയര്‍മാന്‍ ഭൂപീന്ദര്‍ സിംഗ് ഹൂഡ, കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കാണും.

അതേസമയം ഇന്നലെ കോണ്‍ഗ്രസ് വക്താക്കള്‍ നടത്തിയ വാര്‍ത്ത സമ്മേളനം ജനവിധിക്കെതിരാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് നിലപാട് ജനാധിപത്യ വിരുദ്ധ സമീപനം ആണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് അയച്ച കത്തിലായിരുന്നു കമ്മീഷന്റെ പ്രതികരണം.

ഹരിയാന തിരഞ്ഞെടുപ്പില്‍ ഇവിഎം പ്രവര്‍ത്തനത്തെ കുറിച്ചും വോട്ടെണ്ണലിനെ കുറിച്ചും പാര്‍ട്ടിക്ക് ഗുരുതര പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മൂന്ന് ജില്ലകളില്‍ നിന്നും പരാതി ലഭിച്ചു. പരാതി സംബന്ധിച്ച് ഹരിയാനയിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

'ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതം. ഹരിയാനയിലെ ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് വിപരീതമാണ്. ഈ സാഹചര്യത്തില്‍ ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. സംസ്ഥാനത്തെ വിവിധ സ്ഥാനാര്‍ത്ഥികള്‍ വിഷയത്തില്‍ ഗൗരവമായ ആശങ്കയറിയിച്ചിട്ടുണ്ട്. ഹരിയാനയില്‍ ഇന്ന് കണ്ടത് കൃത്രിമത്വത്തിന്റെ വിജയമാണ്. ജനഹിതം അട്ടിമറിച്ചതിന്റെ ആഘോഷം. ഹരിയാനയിലെ ബിജെപിയുടെ വിജയം സുതാര്യമായ ജനാധിപത്യ പ്രക്രിയയെ പരാജയപ്പെടുത്തുന്നതാണ്. ഹരിയാന തിരഞ്ഞെടുപ്പ് പോരാട്ടം അവസാനിച്ചിട്ടില്ല. തുടര്‍ നീക്കങ്ങള്‍ ഉണ്ടാകും', അദ്ദേഹം പറഞ്ഞു.

Content Highlights: Congress will submit complaint against Haryana Election in Election Commission

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us