സംസ്ഥാന പദവി പുനഃസ്ഥാപിക്കും, കേരളം ദൈവത്തിന്റെ സ്വന്തം നാട്; ഒമർ അബ്ദുള്ള റിപ്പോർട്ടറിനോട്

'കേരളം ദൈവത്തിന്റെ സ്വന്തം നാടും കശ്മീർ ഭൂമിയിലെ സ്വർഗ്ഗവുമാണ്'

dot image

ശ്രീനഗർ: സംസ്ഥാന പദവി പുനഃസ്ഥാപിക്കുകയാണ് ആദ്യ ലക്ഷ്യമെന്നും ഇതിനായി നിയമസഭയിൽ പ്രമേയം പാസാക്കുമെന്നും നാഷണല്‍ കോണ്‍ഫറന്‍സ് ഉപാധ്യക്ഷന്‍ ഒമർ അബ്ദുള്ള റിപ്പോർട്ടറിനോട്. ജമ്മു കശ്മീർ സന്ദർശിക്കാൻ മലയാളികളെ ക്ഷണിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളം ദൈവത്തിന്റെ സ്വന്തം നാടും കശ്മീർ ഭൂമിയിലെ സ്വർഗ്ഗവുമാണ്. എല്ലാവരും കാശ്മീരിലേക്ക് വരണമെന്നും ഒമർ അബ്ദുള്ള പറഞ്ഞു.

ജമ്മു കശ്മീരിൽ ഒമർ അബ്ദുള്ള മുഖ്യമന്ത്രി ആകുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം കഴിഞ്ഞ ദിവസം നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ്‌ അബ്ദുള്ള പ്രഖ്യാപിച്ചിരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനം കോൺഗ്രസ് ആവശ്യപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം. ഇതുസംബന്ധിച്ച് ഉഭയകക്ഷി ചർച്ചയും ഇന്നുണ്ടാകും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാനപദവിയും റദ്ദാക്കിയ കേന്ദ്ര നടപടിയോടുള്ള ജനങ്ങളുടെ പ്രതികരണമായാണ് തിരഞ്ഞെടുപ്പുഫലം പൊതുവേ വിലയിരുത്തപ്പെടുന്നത്.

എന്നാൽ നാഷണൽ കോൺഫറൻസിനെ പിളർത്തി സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങളും ബിജെപി നടത്തുണ്ട്. ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യമാണ് വിജയിച്ചത്. 90 അംഗ നിയമസഭയിൽ ഇരു പാർട്ടികളും ചേർന്ന് 48 സീറ്റുകളാണ് നേടിയത്. എഞ്ചിനീയർ റഷീദിന്റെ അവാമി ഇത്തിഹാദ് പാർട്ടിക്കും കശ്മീരിലെ സ്വതന്ത്ര സ്ഥാനാർത്ഥികൾക്കും ഒരു ചലനവും ഉണ്ടാക്കാനായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 28 സീറ്റുകൾ നേടിയ പിഡിപിക്ക് ഇത്തവണ മൂന്ന് സീറ്റുകളിൽ ഒതുങ്ങേണ്ടിവന്നു.

Content Highlights: omar abdullah says first goal is to restore the statehood of J&K

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us