ആറു വയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി; ബ്ലാങ്കറ്റിൽ പൊതിഞ്ഞ് വലിച്ചെറിഞ്ഞു

പ്രതി കുറ്റം ചെയ്ത ശേഷം കുട്ടിയുടെ മൃതദേഹം തൊട്ടടുത്ത ബിൽഡിങ്ങിന്റെ ടെറസിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നി​ഗമനം

dot image

ലുധിയാന: ആറ് വയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കെട്ടിടത്തിന് മുകളിൽ നിന്നും വലിച്ചെറിഞ്ഞു. പഞ്ചാബിലെ ലുധിയാനയിൽ ആണ് സംഭവം. വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ h കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു. പ്രതി കുട്ടിയെ മുറിയിലേക്ക് കൊണ്ടുപോയ ശേഷം ലൈം​ഗികമായി പീഡിപ്പിക്കുകയായിരുന്നു, വിഷയത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബ്ലാങ്കറ്റിൽ പൊതിഞ്ഞ് ന​ഗ്നയായ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതി കുറ്റം ചെയ്ത ശേഷം കുട്ടിയുടെ മൃതദേഹം തൊട്ടടുത്ത ബിൽഡിങ്ങിന്റെ ടെറസിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് അന്വേഷണം സംഘത്തിന്റെ പ്രാഥമിക നി​ഗമനം. പ്രതിയെ സംബന്ധിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷിച്ച് വരികയാണെന്നും അന്വേഷണം സംഘം വ്യക്തമാക്കി.

പശ്ചിമബം​ഗാളിൽ ‌ട്യൂഷൻ ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുകയാണ്. പെൺകുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് ഇടപെട്ടില്ലെന്ന ആരോപണം ശക്തമായിരുന്നു. പിന്നാലെ പ്രദേശവാസികളും കുടുംബവും അടങ്ങുന്ന സംഘം പൊലീസ് ക്യാമ്പിന് തീയിടുകയും സ്റ്റേഷൻ ആക്രമിക്കുകയായിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ കേസന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോ​ഗിച്ചിട്ടുണ്ട്. കേസിൽ ഇതുവരെ ഒരാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

രാജ്യത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ 26 ശതമാനം വർധനവുണ്ടായതായി 2023ൽ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവി‌ട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 2014 മുതൽ 2022 വരെയുള്ള കാലയളവിൽ കുട്ടികൾക്കെതിരായ അതിക്രമം 80 ശതമാനം വർധിച്ചതായാണ് റിപ്പോർട്ട്.

Content Highlight: Six year old was killed; Body found naked, wrapped in blanket

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us