അമ്മയുടെ രോ​ഗം മാറാൻ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകി ദമ്പതികൾ

കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.

dot image

ലഖ്നോ: അമ്മയുടെ രോ​ഗം ഭേദമാകാൻ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകി ദമ്പതികൾ. ഉത്തർപ്രദേശിലെ മുസാഫർന​ഗറിലാണ് സംഭവം. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ മമത, അച്ഛൻ ​ഗോപാൽ കശ്യപ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു മാസം പ്രായമുള്ള പെൺകുഞ്ഞാണ് കൊല്ലപ്പെട്ടത്.

ദീർഘനാളായി രോ​ഗ ബാധിതയായിരുന്നു മമത. അസുഖം ഭേദമാകണമെങ്കിൽ കുഞ്ഞിനെ ബലി നൽകണമെന്ന മന്ത്രിവാദിയുടെ നിർദ്ദേശ പ്രകാരമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.

കുട്ടിയെ കാണാതായതോടെ പ്രദേശവാസികളാണ് വിവരം പൊലീസിൽ അറിയിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ വിവരം പുറത്തറിയുന്നത്. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താനായിട്ടില്ല.

Content Highlight: Couple arrested for sacrificing one month old baby to cure mother's illness

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us