'ഗോവ'യുമെത്തി, എടുത്ത് വളർത്തിയ മനുഷ്യനെ അവസാനമായി കാണാൻ

തെരുവ് നായകളുടെ ക്ഷേമത്തിന് വേണ്ടി അദ്ദേഹത്തിന് പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു

dot image

മുംബൈ: അന്തരിച്ച വ്യവസായ നായകൻ രത്തൻ ടാറ്റയ്ക്ക് അവസാനയാത്ര പറയാൻ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വള‍ർത്തുനായയുമെത്തി. നായകളെ ഏറെ ഇഷ്ടമായിരുന്നു രത്തൻ ടാറ്റയ്ക്ക്. തെരുവ് നായകളുടെ ക്ഷേമത്തിന് വേണ്ടി അദ്ദേഹത്തിന് പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു. ഉപേക്ഷിക്കപ്പെട്ട വളർത്തുമൃ​ഗങ്ങളുടെ സുരക്ഷയ്ക്ക് അദ്ദേഹം പ്രത്യേക ശ്രദ്ധ നൽകിയിരുന്നു.

നായകളെ ഏറെ സ്നേഹിച്ച രത്തന്‍ ടാറ്റയുടെ അവസാനയാത്രയിൽ അദ്ദേഹത്തിന് അന്ത്യാഞ്ജലി അ‌‍‍ർപ്പിക്കാൻ അദ്ദേഹത്തിന്റെ പ്രിയ വളർത്തുനായ ​ഗോവയെത്തി. ഈ നായയ്ക്ക് ​ഗോവ എന്ന് പേരിട്ടതിന്റെ പിന്നിലുമുണ്ട് ഒരു കഥ.

ഒരിക്കൽ ടാറ്റ ​ഗോവയിലായിരിക്കെ ഒരു തെരുവ് നായ അദ്ദേഹത്തെ പിന്തുടർന്നു. ഇതോടെ ആ നായയെ ദത്തെടുത്ത് മുംബൈയിലേക്ക് കൊണ്ടുവരാൻ അദ്ദേഹം തീരുമാനിച്ചു. അവന് ടാറ്റ ​ഗോവ എന്ന് പേരിട്ടു. രത്തൻ ടാറ്റ സംരക്ഷിക്കുന്ന മറ്റ് തെരുവ് നായകൾക്കൊപ്പം മുംബൈയിലെ ബോംബെ ഹൗസിൽ അവനുമൊരിടം ലഭിച്ചു. താജ് ഹോട്ടൽ പോലെ ടാറ്റ ​ഗ്രൂപ്പിന്റെ ഹെ‍‍ഡ് ഓഫീസ് സ്ഥിതി ചെയ്യുന്ന ബോംബെ ഹൗസിൽ തെരുവ് നായകൾക്ക് എപ്പോഴും ഇടമുണ്ടായിരുന്നു.

കഴിഞ്ഞ 11 വ‍ർഷമായി ​ഗോവ തങ്ങൾക്കൊപ്പമുണ്ടെന്നാണ് അവന്റെ കെയർ ടേക്കർ പറയുന്നത്. രത്തൻ ടാറ്റയ്ക്ക് ​ഗോവയെ വലിയ ഇഷ്ടമായിരുന്നുവെന്നും അയാൾ പറഞ്ഞു. ​ഗോവയ്ക്കും മറ്റ് നായകൾക്കുമൊപ്പമുള്ള ചിത്രം രത്തൻ ടാറ്റ നേരത്തേ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരുന്നു.

ടാറ്റയ്ക്ക് നായകളോടുള്ള സ്നേഹം വളരെ ആഴത്തിലുള്ളതായിരുന്നു. 2018 ൽ ബ്രിട്ടീഷ് രാജകുടുംബം ഏ‍ർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം വാങ്ങാൻ രത്തൻ ടാറ്റ പോയില്ല. പകരം അസുഖംബാധിച്ച നായയെ പരിപാലിച്ച് അദ്ദേഹം തന്റെ വീട്ടിൽ തന്നെ കഴിച്ചുകൂട്ടിയെന്ന് വ്യവസായി ബസുഹേൽ സേത്ത് ഒരിക്കൽ പറഞ്ഞു. തന്റെ വളർത്തുനായകളായ ടാങ്കോ. ടിൽടോ എന്നിവയിലൊന്നിന് അസുഖം ബാധിച്ചു, അവരെ വിട്ട് തനിക്ക് വരാനാകില്ല എന്നാണ് ചടങ്ങിൽ എത്താത്തതിൽ അദ്ദേഹം വിശദീകരിച്ചത്.

ടാറ്റയുടെ നിരവധി പ്രോജക്ടുകളിൽ ഒന്നായിരുന്നു, മൃഗങ്ങളെ പരിപാലിക്കുന്നതിനുള്ള അത്യാധുനിക സാങ്കേതിക വിദ്യയോടുകൂടിയ സ്മോൾ അനിമൽ ഹോസ്പിറ്റൽ (SAHM). ഈ സംരംഭം അദ്ദേഹത്തിൻ്റെ ഹൃദയത്തോട് ചേർന്നിരുന്നു.

Content Highlights: Ratan Tata's Dog came To Pay Last Respects To Him

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us