അമ്മ സണ്ണി ലിയോൺ, അച്ഛൻ ഇമ്രാൻ ഹാഷ്മി; വൈറലായി യുവാവിന്റെ പരീക്ഷ ഫോം

അക്ഷരപ്പിശകാമെന്നായിരുന്നു ആദ്യം കരുതിയതെങ്കിലും ഫോമിലെ മറ്റ് ഭാ​ഗങ്ങളിൽ ഈ പിശക് കാണാതായതോടെ രസകരമായ കമൻ്റുകളാണ് ഇന്റർനെറ്റിൽ നിറയുന്നത്.

dot image

2018ൽ എഴുതിക്കൊടുത്ത പരീക്ഷ ഫോം കാരണം എയറിലായിരിക്കുകയാണ് ബിഹാർ സ്വദേശിയായ കുന്ദൻ കുമാർ. ബി എ പരീക്ഷയ്ക്ക് കുന്ദൻ കുമാർ സമർപ്പിച്ച ഫോമിലെ അച്ഛന്റെയും അമ്മയുടെയും പേരാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. പേരെന്താണെന്നല്ലേ.. അച്ഛൻ ഇമ്രാൻ ഹാഷ്മി, അമ്മ സണ്ണി ലിയോൺ!!ഏതായാലും പരീക്ഷ ഫോമും കുന്ദനും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പേരിൽ നേരിയ അക്ഷര പിശകുണ്ടെങ്കിലും സംഭവം ഇമ്രാൻ ഹാഷ്മിയെ ഉദ്ദേശിച്ച് തന്നെയാണെന്നാണ് നി​ഗമനം.

റെയർ ഇന്ത്യൻ പിക്ചേഴ്സ് എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടാണ് ഫോമിന്റെ ഫോട്ടോ പങ്കുവെക്കുന്നത്. ബാബാസഹെബ് ഭീംറാവു അംബേദ്കർ ബിഹാർ സർവകലാശാലയിലെ 2017-2020 ബാച്ചിലെ പൂർവ വിദ്യാർത്ഥിയാണ് കുന്ദൻ. അക്ഷരപ്പിശകാകാമെന്നായിരുന്നു ആദ്യം കരുതിയതെങ്കിലും ഫോമിലെ മറ്റ് ഭാ​ഗങ്ങളിൽ ഈ പിശക് കാണാതായതോടെ രസകരമായ കമൻ്റുകളാണ് ഇന്റർനെറ്റിൽ നിറയുന്നത്.

കുന്ദനോട് പഠനം നിർത്തി സിനിമയെടുക്കാൻ പോകാനാണ് ചിലരുടെ ഉപദേശം. ബോളിവുഡിൽ തങ്ങൾ കാണാൻ ആ​ഗ്രഹിച്ച ദമ്പതികൾ തുടങ്ങി രസകരമായ മറ്റ് കമന്റുകളും വരുന്നുണ്ട്. അതേസമയം ചിത്രം എഐ നിർമിതമാണോ എന്നും എഡിറ്റ് ചെയ്തതാണെന്നുമുള്ള മറുവാദങ്ങളും പുരോ​ഗമിക്കുന്നുണ്ട്. ചിത്രത്തിന്റെ ആധികാരികത വ്യക്തമല്ല.

Content Highlight: Bihar native's exam form goes viral in social media

dot image
To advertise here,contact us
dot image