മഞ്ഞിലെ കനല്‍ത്തരി; മുഹമ്മദ് യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?

ജമ്മു കശ്മീരില്‍ പ്രത്യേക സാഹചര്യമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍

dot image

ശ്രീനഗര്‍: സിപിഐഎം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്കെന്ന് സൂചന. നാഷണല്‍ കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് സിപിഐഎം കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. ജമ്മു കശ്മീരില്‍ പ്രത്യേക സാഹചര്യമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ കുല്‍ഗാമില്‍ നിന്നാണ് തരിഗാമി വിജയിച്ചത്.

നേരത്തേ നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള തരിഗാമിയെ മന്ത്രിയാക്കണമെന്ന് സിപിഐഎം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിപിഐഎം ആ ആവശ്യം നിരസിക്കുകയാണ് ചെയ്തത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടാല്‍ വിഷയം ചര്‍ച്ച ചെയ്യാമെന്നാണ് സിപിഐഎം കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. ജമ്മു കശ്മീരില്‍ ഇന്ന് നിര്‍ണായകമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസുമായും ഒപ്പം സിപിഐഎമ്മുമായാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ചര്‍ച്ച അനുകൂലമായാല്‍ തരിഗാമി ഒമര്‍ അബ്ദുല്ല മന്ത്രിസഭയിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണ്.

സിപിഐഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗമാണ് മുഹമ്മദ് യൂസുഫ് തരിഗാമി. തുടര്‍ച്ചയായ അഞ്ചാം തവണയാണ് തരിഗാമിയുടെ ജയം. ജമാഅത്തെ ഇസ്‌ലാമി നേതാവ് സയര്‍ അഹമ്മദ് റെഷിക്കെതിരെ 7,838 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു തരിഗാമിയുടെ വിജയം. 1996 മുതല്‍ ഒറ്റയ്ക്ക് മത്സരിച്ച കുല്‍ഗാമില്‍ ഇത്തവണ ഇന്‍ഡ്യ സഖ്യവുമായി ചേര്‍ന്നാണ് സിപിഐഎം മത്സരിച്ചത്.

Content Highlights- Cpim leader mohammad yousuf tarigami may enter jammu cabinet

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us