Jan 24, 2025
11:33 AM
മുംബൈ: പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ അന്തരിച്ചതിന് പിന്നാലെ ടാറ്റ ട്രസ്റ്റ് ചെയർമാനെ തിരഞ്ഞെടുത്തു. രത്തൻ ടാറ്റയുടെ സഹോദരനായ 67 കാരനായ നോയൽ ടാറ്റയെയാണ് ടാറ്റ ട്രസ്റ്റ് ചെയർമാനായി തിരഞ്ഞെടുത്തത്. മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റിൻ്റെ യോഗത്തിലാണ് തീരുമാനം.
നിലവിൽ ടാറ്റ ട്രസ്റ്റിന്റേയും ദോറാബ്ദി ടാറ്റ ട്രസ്റ്റിന്റേും ട്രസ്റ്റിയാണ്. ടാറ്റാ ട്രസ്റ്റിന്റെ കീഴിലുള്ളതാണ് ഈ രണ്ട് സ്ഥാപനങ്ങളും. സർ ദോരാബ്ജി ട്രസ്റ്റിനും രത്തൻ ടാറ്റ ട്രസ്റ്റിനുമായി 66 ശതമാനം ഓഹരി പങ്കാളിത്തമാണ് ടാറ്റ സൺസിനുള്ളത്. വളരെ നല്ലവനും വിവേകിയുമായ മനുഷ്യൻ എന്നാണ് നോയൽ ടാറ്റയെ ടാറ്റ സൺസിൻ്റെ മുൻ ബോർഡ് അംഗം ആർ ഗോപാലകൃഷ്ണൻ വിശേഷിപ്പിച്ചത്. നോയൽ ടാറ്റ തലപ്പത്ത് എത്തുന്നത് ടാറ്റ ട്രസ്റ്റിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ടാറ്റാ ഗ്രൂപ്പിന് ആറ് ഭൂഖണ്ഡങ്ങളിലായി നൂറിലധികം രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. ഈ കമ്പനികളിൽ ഒന്നാകെ പത്തുലക്ഷത്തിലധികം ജീവനക്കാരാണുള്ളത്. 2023-24 ൽ ടാറ്റ കമ്പനികളുടെ വരുമാനം 12,500 കോടി ഡോളറിലധികം ആയിരുന്നു.
Content Highlights: Noel Tata Appointed chairman of tata trust