ട്രിച്ചിയിൽ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

ഹൈഡ്രോളിക് ബ്രേക്കിന് സംഭവിച്ച തകരാറായിരുന്നു പ്രതിസന്ധിക്ക് കാരണം.

dot image

ചെന്നൈ: ട്രിച്ചി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ മൂലം പ്രതിസന്ധിയിലായിരുന്ന എയർ ഇൻഡ്യ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. വിമാനത്തിൽ 140 യാത്രക്കാരായിരുന്നു ഉണ്ടായത്. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്. ഹൈഡ്രോളിക് ബ്രേക്കിന് സംഭവിച്ച തകരാറായിരുന്നു പ്രതിസന്ധിക്ക് കാരണം. വൈകീട്ട് 5.40 മുതൽ വിമാനം ലാൻഡ് ചെയ്യിക്കാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുന്നുണ്ടെങ്കിലും സാധിച്ചിരുന്നില്ല. 140 യാത്രക്കാരുമായി ഷാർജയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം.

എന്നാൽ പറന്നുയർന്നതിന് പിന്നാലെ വിമാനത്തിന്റെ ഹൈഡ്രോളിക് ബ്രേക്കുൾപ്പെടെയുള്ളവയക്ക് തകരാർ സംഭവിക്കുകയായിരുന്നു. മണിക്കൂറുകളോളം വിമാനം ആകാശത്ത് വട്ടമിട്ട് പറന്നതോടെ എയർ എമർജൻസി അടക്കം അധികൃതർ പ്രഖ്യാപിച്ചിരുന്നു.

വിമാനത്തിലെ യാത്രക്കാരുടെ എണ്ണവും ഇന്ധനത്തിന്റെ ഭാരവുമാകാം നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. ബെല്ലി ലാൻഡിങ് ഉൾപ്പെടെയുള്ള സാധ്യതകൾ ഉയർന്നിരുന്നെങ്കിലും വിമാനം സാധാരണ നിലയിൽ തന്നെ ലാൻഡ് ചെയ്യാൻ സാധിച്ചത് വലിയ അപകടം ഒഴിവാക്കി. പ്രതിസന്ധി ഘട്ടത്തെ നേരിടാൻ അൻപതോളം ആംബുലൻസുകളടക്കം സജ്ജമാക്കിയിരുന്നു.

Content Highlight: Air India flight landed safely in Trichy

dot image
To advertise here,contact us
dot image