മീററ്റിൽ കെട്ടിടം തകർന്നുവീണു; കുട്ടികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി, വീഡിയോ

റോഡിലൂടെ കടന്നുപോയ രണ്ട് കുട്ടികൾ കഷ്ടിച്ച് രക്ഷപ്പെടുന്നതാണ് വീഡിയോയിലുള്ളത്

dot image

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ കെട്ടിടം തകർന്നുവീണ സംഭവത്തിൽ നിന്ന് രണ്ട് കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. ജീർണാവസ്ഥയിലായ ഒരു വീടിന് മുന്നിലൂടെ കുട്ടികൾ കടന്നുപോയി നിമിഷങ്ങൾക്കകം തകർന്നു വീഴുന്നത് ദൃശ്യങ്ങളിൽ കാണാം. മീററ്റിലെ സദർ ബസാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വീടിൻ്റെ മുൻഭാഗമാണ് തകർന്നുവീണത്. റോഡിലൂടെ കടന്നുപോയ രണ്ട് കുട്ടികൾ കഷ്ടിച്ച് രക്ഷപ്പെടുന്നതാണ് വീഡിയോയിലുള്ളത്.

വീടിൻ്റെ ഭാഗം തകരുന്നതിന് മുമ്പ് ഒരു സ്ത്രീയും രണ്ട് കുട്ടികളും കൂടി റോഡിലൂടെ നടക്കുന്നത് വീഡിയോയിൽ കാണാം. വീട് തകരുന്നത് കാണുന്ന കുട്ടികൾ രണ്ടുപേരും ഓടി രക്ഷപ്പെടുന്നുണ്ട്. വീടിന് 100 വർഷത്തിലേറെ പഴക്കമുണ്ടെന്നും ജൈന സമുദായ ട്രസ്റ്റിൻ്റെതാണ് വീട് എന്നുമാണ് റിപ്പോർട്ട്. കൻ്റോൺമെൻ്റ് ബോർഡ് പലതവണ വീട് പൊളിക്കാൻ നോട്ടീസ് അയച്ചിരുന്നുവെന്നും വിവരമുണ്ട്.

Content Highlights: 2 children narrowly escape building collapse in UP's Meerut

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us