ഡൽഹിയിൽ 34കാരിയെ ബലാത്സം​ഗം ചെയ്ത് റോഡിൽ ഉപേക്ഷിച്ച നിലയിൽ

രക്തക്കറ പുരണ്ട വസ്ത്രവുമായി യുവതി റോഡിലൂടെ നടക്കുന്നത് നേവി ഉദ്യോ​ഗസ്ഥൻ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. കീറിയ വസ്ത്രങ്ങൾ ധരിച്ച് അർധന​ഗ്നയായ നിലയിലായിരുന്നു യുവതി.

dot image

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് യുവതിയെ ബലാത്സം​ഗം ചെയ്ത് റോഡിൽ ഉപേക്ഷിച്ചു. ഒഡീഷ സ്വദേശിയായ 34കാരിക്കാണ് ദുരനുഭവമുണ്ടായത്. വെള്ളിയാഴ്ച പൂലർച്ചെ മൂന്നരയോടെ രക്തക്കറ പുരണ്ട വസ്ത്രവുമായി റോഡിലൂടെ നടക്കുന്നത് നേവി ഉദ്യോ​ഗസ്ഥൻ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. കീറിയ വസ്ത്രങ്ങൾ ധരിച്ച് അർധന​ഗ്നയായ നിലയിലായിരുന്നു യുവതി.

യുവതിയെ പൊലീസ് സംഘം ഉടൻ ആശുപത്രിയിലെത്തിച്ചു. സ്വകാര്യ ഭാ​ഗത്തുനിന്നും രക്തസ്രാവം കണ്ടെത്തിയ ഡോക്ടർമാരാണ് അതിക്രമം മറ്റെവിടെയെങ്കിലും വെച്ച് നടന്നതാകാമെന്നും ശേഷം യുവതിയെ റോഡിൽ തള്ളിയിട്ടുണ്ടാകാമെന്നും അറിയിച്ചത്. ഒഡീഷയിൽ നിന്നും നഴ്സിങ് പൂർത്തിയാക്കിയ യുവതി ഒരു വർഷം മുമ്പാണ് ഡൽഹിയിലെത്തിയത്.

ഒഡീഷയിൽ നിന്നും മടങ്ങുന്ന സമയത്ത് യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കൾ പരാതി നൽകിയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് യുവതി ഡൽഹിയിലെത്തിയതായി കണ്ടെത്തിയത്. പൊലീസിന്റെ നിർദേശ പ്രകാരം അന്ന് മാതാപിതാക്കൾ ഡൽഹിയിൽ എത്തിയിരുന്നുവെങ്കിലും അവരോടൊപ്പം മടങ്ങാൻ വിസമ്മതിക്കുകയായിരുന്നു.

കഴിഞ്ഞ കുറച്ചുനാളുകളായി യുവതിക്ക് സാമ്പത്തിക പ്രയാസങ്ങൾ നേരിട്ടിരുന്നതിനാൽ റോഡരികിലായിരുന്നു താമസിച്ചിരുന്നതെന്നാണ് പൊലീസിന്റെ പ്രതികരണം. ഇത് സംബന്ധിച്ച സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്, അതേസമയം യുവതിയെ ആക്രമിക്കുന്നതിന്റെയോ പ്രതികളെ കണ്ടെത്താനോ സാധിച്ചിട്ടില്ല. കേസിൽ വിശദമായ അന്വേഷണം പുരോ​ഗമിക്കുകയാണ്.

Content Highlight: 34 year old lady raped in Delhi, left on the road

dot image
To advertise here,contact us
dot image