'റോയല്‍ ഇന്നിങ്‌സി'ന് അജയ് ജഡേജ; ഇനി 'ജാം സാഹിബ്', പുതിയ കിരീടാവകാശിയായി പ്രഖ്യാപിച്ചു

ജാംനഗര്‍ രാജകുടുംബാംഗമാണ് അജയ് ജഡേജ

dot image

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അജയ് ജഡേജയെ ജാംനഗറിലെ പുതിയ കിരീടാവകാശിയായി പ്രഖ്യാപിച്ചു. ഗുജറാത്തിലെ നാട്ടുരാജ്യമായ ജാംനഗര്‍ എന്നറിയപ്പെടുന്ന നവനഗറിലെ പുതിയ അടുത്ത 'ജാം സാഹിബാ'യാണ് ജഡേജയെ പ്രഖ്യാപിച്ചത്. നിലവിലെ നവനഗര്‍ മഹാരാജ ദിഗ്‌വിജയ്സിങ്ജി ജഡേജ ജാം സാഹിബാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. ജാംനഗർ രാജകുടുംബാംഗമായ ദൗലത് സിംഗ് ജഡേജയുടെയും ആലപ്പുഴ മുഹമ്മ പുത്തനങ്ങാടി സ്വദേശിനിയായ ഷാനിൻ്റെയും മകനാണ് അജയ് ജഡേജ.

പാരമ്പര്യം അനുസരിച്ചാണ് പുതിയ സിംഹാസന അവകാശിയായി ജഡേജയെ പ്രഖ്യാപിച്ചത്. നവനഗറിലെ പുതിയ 'ജാം സാഹി'ബായി അജയ് ജഡേജയെ പ്രഖ്യാപിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ടെന്നും ഇത് ജാംനഗറിലെ ജനങ്ങളുടെ അനുഗ്രഹമാണെന്നും നവനഗര്‍ മഹാരാജ ദിഗ്‌വിജയ്സിങ്ജി ജഡേജ ജാം സാഹിബ് അറിയിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുന്‍നിര കളിക്കാരില്‍ ഒരാളായിരുന്നു അജയ് ജഡേജ. ക്രിക്കറ്റ് രംഗത്ത് വലിയ പാരമ്പര്യമുള്ള കുടുംബമാണ് ജഡേജയുടേത്. പ്രശസ്തമായ രഞ്ജി ട്രോഫിയും ദുലീപ് ട്രോഫിയും ജഡേജയുടെ ബന്ധുക്കളായ കെ എസ് രഞ്ജിത് സിംഗ്ജിയുടെയും കെ എസ് ദുലീപ് സിംഗ്ജിയുടെയും പേരിലാണ് അറിയപ്പെടുന്നത്.

Content Highlighs: Former Cricketer Ajay Jadeja Named Heir To Jamnagar Throne

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us