ഗുജറാത്തിൽ ഭിത്തി തകർന്നുവീണ് അഞ്ച് തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഇനിയും നിരവധി പേർ മണ്ണിനടിയിലാണെന്നാണ് ലഭിക്കുന്ന സൂചന

dot image

മെഹ്‌സാന: ഗുജറാത്തിൽ ഭിത്തി തകർന്നുവീണ് അഞ്ചുപേ‍ർക്ക് ദാരുണാന്ത്യം. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിൽ കുഴിയെടുക്കുന്നതിനിടെയാണ് ഭിത്തി തകർന്ന് വീണത്. ഇനിയും നിരവധിപേർ മണ്ണിനടിയിലാണെന്നാണ് ലഭിക്കുന്ന സൂചന.

മെഹ്സാന ജില്ലാ ആസ്ഥാനത്ത് നിന്ന് 37 കിലോമീറ്റർ അകലെ കാഡി ടൗണിന് സമീപമാണ് സംഭവം. ജസൽപൂർ ഗ്രാമത്തിലെ സ്റ്റീൽ ഐനോക്സ് സ്റ്റെയിൻലെസ് പ്രൈവറ്റ് ലിമിറ്റഡ് ഫാക്ടറിയിൽ ഭൂഗർഭ ടാങ്കിനായി കുഴിയെടുക്കുകയായിരുന്ന തൊഴിലാളികളാണ് മരിച്ചതെന്ന് കാഡി പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ പ്രഹലാദ് സിംഗ് വഗേല പറഞ്ഞു. ഭരണകൂടം രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

Content Highlights: workers were killed and several others injured after the wall of a private factory collapsed in Gujarat

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us