പശുത്തൊഴുത്ത് വൃത്തിയാക്കി അതിൽ കിടന്നാൽ കാൻസർ ഭേദമാക്കാം, വിവാഹ വാർഷികം ഗോശാലകളിൽ ആഘോഷിക്കണം: യുപി മന്ത്രി

10 ദിവസം പശുക്കളെ ലാളിച്ചും സേവിച്ചും രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ വെട്ടിക്കുറയ്ക്കാമെന്നും മന്ത്രി

dot image

ലഖ്നൗ: പശുത്തൊഴുത്ത് വൃത്തിയാക്കി അതിൽ കിടന്ന് കാൻസർ രോഗികൾക്ക് സ്വയം രോഗം സുഖപ്പെടുത്താമെന്ന വിവാദ പരാമർശവുമായി യുപി മന്ത്രി സഞ്ജയ് സിങ് ഗാങ്‌വർ. 10 ദിവസം പശുക്കളെ ലാളിച്ചും സേവിച്ചും രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ വെട്ടിക്കുറയ്ക്കാമെന്നും കരിമ്പ് വികസന വകുപ്പിലെ മന്ത്രി പറഞ്ഞു. പകാഡിയ നൗഗവനിൽ ഗോശാല ഉദ്ഘാടന വേളയിലായിരുന്നു പരാമർശം.

വിവാഹ വാർഷികവും കുട്ടികളുടെ ജന്മദിനവും ഗോശാലകളിൽ ആഘോഷിക്കണമെന്നും മന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.

'രക്തസമ്മർദ്ദമുള്ള രോഗിയുണ്ടെങ്കിൽ ഇവിടെ പശുക്കൾ ഉണ്ട്. ആ വ്യക്തി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പശുവിനെ അതിൻ്റെ മുതുകിൽ താലോലിച്ച് സേവിക്കണം. ഒരു കാൻസർ രോഗി പശുത്തൊഴുത്ത് വൃത്തിയാക്കി അതിൽ കിടന്നാൽ ക്യാൻസർ പോലും ഭേദമാകും. ചാണക വറളി കത്തിച്ചാൽ കൊതുകിൽ നിന്ന് ആശ്വാസം ലഭിക്കും. പശു ഉത്പാദിപ്പിക്കുന്നതെല്ലാം ഒരു തരത്തിൽ ഉപയോഗപ്രദമാണ്', മന്ത്രി പറഞ്ഞു.

Content Highlights: UP Minister says Cancer Can Be Cured By Cleaning Cowshed and Lying There

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us