വാഗ്ദാനങ്ങള്‍ നിറവേറ്റിയില്ല; രാഹുൽ ഗാന്ധിയ്ക്ക് കത്തെഴുതി തെലങ്കാനയിലെ വോട്ടർമാർ

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് ആറ് ഗ്യാരണ്ടികളായിരുന്നു വോട്ടർമാർക്കു മുന്നിൽ അവതരിപ്പിച്ചത്.

dot image

ഹൈദരാ​ബാദ്: കോൺഗ്രസ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റാത്തതിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധി എംപിക്ക് കത്തെഴുതി തെലങ്കാനയിലെ ഒരു കൂട്ടം വോട്ടർമാർ. അധികാരമേറ്റു 100 ദിവസത്തിനുള്ളിൽ ആറ് ഗ്യാരണ്ടികൾ നടപ്പിലാക്കുമെന്ന വാഗ്‌ദാനം പാഴ് വാക്കായെന്ന് ചൂണ്ടിക്കാട്ടിയാണ്‌ കത്തയച്ചത്. അദിലാബാദ്‌ ജില്ലയിലെ വോട്ടർമാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഹിന്ദിയിലും ഇംഗ്ലീഷിലുമായി രാഹുൽ ഗാന്ധിക്ക് പോസ്റ്റ് കാർഡിൽ കത്തെഴുതിയാണ് പ്രശ്നത്തിന് പരിഹാരം തേടുന്നത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് ആറ് ഗ്യാരണ്ടികളായിരുന്നു വോട്ടർമാർക്കു മുന്നിൽ അവതരിപ്പിച്ചത്. പ്രചരണ സമയത്ത് തെലുങ്കാനയിലും ആറ് ഗ്യാരണ്ടികൾ കോൺ​ഗ്രസ് അവതരിപ്പിച്ചിരുന്നു.

സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, 500 രൂപയ്ക്കു പചക വാതക സിലിണ്ടർ, വീട്ടമ്മമാർക്ക്‌ പ്രതിമാസം 2500 രൂപയുടെ ധനസഹായം തുടങ്ങിയവ കോൺഗ്രസിന്റെ വാഗ്ദാനങ്ങളിൽ ഉൾപ്പെട്ടിരുന്നു. ഇവ നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ് വോട്ടർമാർ രാഹുലിന് കത്തയച്ചത്.

Content Highlight: Congress Delay in implement 6 guarantees Voters of Telangana wrote to Rahul Gandhi

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us