കടം വാങ്ങിയ 500 രൂപ തിരിച്ചുകൊടുത്തില്ല; സഹപ്രവർത്തകനെ കൊലപ്പെടുത്തി യുവാവ്

ശനിയാഴ്ച വൈകീട്ട് പണം തിരിച്ചുചോദിച്ച് പവൻ സലാവുദ്ദീന്റെ വീട്ടിലെത്തിയിരുന്നു

dot image

ഫരീദാബാദ്: കടം വാങ്ങിയ 500 രൂപ തിരിച്ചുകൊടുക്കാൻ വൈകിയതിന്റെ പേരില്‍ സഹപ്രവർത്തകനെ കൊലപ്പെടുത്തി യുവാവ്. ഹരിയാനയിലെ ഫരീദാബാദിലെ ഇമാമുദ്ദീന്‍പൂരിലാണ് സംഭവം. ഫരീദാബാദ് സ്വദേശിയായ സലാവുദ്ദീനാണ് മരിച്ചത്. സഹപ്രവര്‍ത്തകനായ പവനാണ് കൊലപാതകം നടത്തിയത്.

ശനിയാഴ്ച വൈകീട്ട് പണം തിരിച്ചുചോദിച്ച് പവൻ സലാവുദ്ദീന്റെ വീട്ടിലെത്തിയിരുന്നു. സലാവുദ്ദീൻ പണം തിരിച്ചുകൊടുക്കാതായപ്പോൾ ഇരുവർ തമ്മിൽ വാക്ക് തർക്കമായെന്നും സലാവുദ്ദീനെ പവൻ ബൈക്കിൽ കയറ്റി കൊണ്ട് പോയെന്നും സലാവുദ്ദീന്റെ ഭാര്യ പൊലീസിൽ മൊഴി നൽകിയിരുന്നു.

രാത്രി അവശനിലയിലായ സലാവുദ്ദീനെ പവൻ വീടിന് പുറത്ത് ഉപേക്ഷിച്ച് പോയെന്നും ഭാര്യ പൊലീസിനോട് പറഞ്ഞു. വീടിന്റെ മുന്നില്‍ എന്തോ വന്ന് വീഴുന്നത് പോലുള്ള ശബ്ദം കേട്ട് നോക്കുമ്പോൾ ഭര്‍ത്താവ് അവശനിലയില്‍ കിടക്കുന്നത് കണ്ടുവെന്നാണ് അവർ പൊലീസിനോട് പറഞ്ഞത്. പവന്‍ ബൈക്കില്‍ മടങ്ങുന്നത് കണ്ടതായും അവർ പറഞ്ഞു.

സലാവുദ്ദീനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പവനെതിരേ കൊലപാതകത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us