ന്യൂഡല്‍ഹി: ഹരിയാന തിരഞ്ഞെടുപ്പില്‍ ഇവിഎം ക്രമക്കേട് നടന്നെന്ന കോണ്‍ഗ്രസിന്റെ ആരോപണം തള്ളി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍. 100% സുരക്ഷിതമാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ എന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.
ഇവിഎമ്മില്‍ ക്രമക്കേട് നടക്കില്ല. വോട്ടിംഗ് മെഷീനുകളില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ആരോപണമുന്നയിക്കുമ്പോള്‍ ജനങ്ങള്‍ മറുപടി നല്‍കുന്നത് വോട്ടിങ്ങില്‍ പങ്കെടുത്ത് കൊണ്ടാണെന്നും രാജീവ് കുമാര്‍ പറഞ്ഞു.
ഇവിഎം ക്രമക്കേട് ആരോപണത്തില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. പരാതിയില്‍ നടപടി ഉണ്ടായില്ലെങ്കില്‍ നിയമനടപടിയിലേക്ക് നീങ്ങുമെന്നും കോണ്‍ഗ്രസ് അറിയിച്ചിരുന്നു. മൂന്ന് ജില്ലകളിലെ വോട്ടിങ് മെഷീനില്‍ ക്രമക്കേടെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്.
വോട്ടെടുപ്പ് കഴിഞ്ഞിട്ടും ഇവിഎമ്മില്‍ 99 ശതമാനം ചാര്‍ജ് എങ്ങനെ വന്നുവെന്ന പ്രധാനമായ ആരോപണമാണ് ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ടു വ്യക്തമായ തെളിവുകളും സമര്‍പ്പിച്ചിട്ടുണ്ട്. ഫരീദാബാദ്, പാനിപത്ത്, നര്‍ലൗള്‍, കര്‍നാല്‍, ഇന്ദ്രി, പട്ടൗഡി തുടങ്ങിയ 20 മണ്ഡലങ്ങളുമായി ബന്ധപ്പെട്ടാണു പരാതി സമര്‍പ്പിച്ചത്. വോട്ട് എണ്ണിയതിലടക്കം ക്രമക്കേട് നടന്നതായി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനമുന്നയിച്ചിരുന്നു.
Content Highlight: election commissioner rejected the allegation of congress about evm irregularities