'അമ്മയുടെ അവസാന ഓർമയാണ്, തിരിച്ചു തന്നാൽ പുതിയ സ്കൂട്ടർ നൽകാം'; കള്ളനോട് അഭ്യർത്ഥനയുമായി യുവാവ്

ഒരുപാട് കഷ്ടപ്പെട്ടാണ് അമ്മ സ്കൂട്ടർ വാങ്ങിയതെന്നും വാഹനം തിരികെ തന്നാൽ പുതിയ വാഹനം വാങ്ങിത്തരാമെന്നും അഭയ് പ്ലക്കാർഡിൽ കുറിച്ചു.

dot image

പൂനെ: സ്കൂട്ടർ മോഷ്ടിച്ച കള്ളനോട് പ്ലക്കാർഡിലൂടെ അഭ്യർത്ഥനയുമായി യുവാവ്. മഹാരാഷ്ട്രയിലാണ് സംഭവം. മോഷണം ചെയ്യപ്പെട്ട സ്കൂട്ടർ തന്റെ അമ്മയുടെ അവസാന ഓർമ്മയാണെന്നും തിരിച്ചുതരണമെന്നുമാണ് .യുവാവിന്റെ ആവശ്യം. അഭയ് ചൗ​ഗുലെ എന്ന യുവാവാണ് പ്ലക്കാർഡുമായി തെരുവിലിറങ്ങിയത്. മറാത്തി ഭാഷയിലെഴുതിയ പ്ലക്കാർഡും പിടിച്ച് നിൽക്കുന്ന ഫോട്ടോകൾ യുവാവ് തന്റെ സമൂഹ​മാധ്യമങ്ങളിലും പങ്കുവെച്ചിട്ടുണ്ട്. ഒരുപാട് കഷ്ടപ്പെട്ടാണ് അമ്മ സ്കൂട്ടർ വാങ്ങിയതെന്നും വാഹനം തിരികെ തന്നാൽ പുതിയ വാഹനം വാങ്ങിത്തരാമെന്നും അഭയ് പ്ലക്കാർഡിൽ കുറിച്ചു.

'എന്റെ ആക്ടീവ മോഷ്ടിച്ച കള്ളനോട് വിനീതമായ അഭ്യർത്ഥന, ഒരുപാട് കഷ്ടപ്പെട്ടാണ് അമ്മ അത് വാങ്ങിയത്. എന്റെ അമ്മയുടെ അവസാന ഓർമയാണ് സ്കൂട്ടർ. തിരികെ നൽകിയാൽ നിങ്ങൾക്ക് വേണമെങ്കിൽ ഞാൻ പുതിയ സ്കൂട്ടർ വാങ്ങി നൽകാം. ദയവുചെയ്ത് അമ്മയുടെ വാഹനം തിരികെ നൽകണം', യുവാവ് കുറിച്ചു.

കറുപ്പ് നിറത്തിൽ MH14BZ6036 എന്ന ആക്ടീവ സ്കൂട്ടറാണ് മോഷ്ടിക്കപ്പെട്ടത്. ദസറ രാത്രിയിൽ കോതൃൂഡിൽ നിന്നാണ് സ്കൂട്ടർ മോഷ്ടിക്കപ്പെട്ടതെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9766617464 എന്ന നമ്പറിലോ അല്ലെങ്കിൽ @abhayanjuu എന്ന ഐഡിയിലോ ബന്ധപ്പെടണമെന്നും യുവാവ് ആവശ്യപ്പെട്ടു.

സ്കൂട്ടർ മോഷണം പോയതിന് പിന്നാലെ സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതോടെയാണ് വിഷയത്തിൽ പൊലീസിനെ സമീപിക്കുന്നത്. ക്യാൻസർ രോ​ഗ ബാധിതയായിരുന്ന അഭയ്‌യുടെഅമ്മ മൂന്ന് മാസങ്ങൾക്ക് മുമ്പാണ് മരണപ്പെട്ടത്. രണ്ട് വർഷം മുമ്പ് കൊവിഡ് കാലത്ത് അഭയ്‌യുടെ പിതാവും മരണത്തിന് കീഴടങ്ങിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Content Highlight: Youth raises pluck cards, asking thief to return the scooter stolen

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us