പട്ന: ബിഹാറിൽ ചേനത്തണ്ടൻ പാമ്പിന്റെ കടിയേറ്റതിന് പിന്നാലെ കടിയേറ്റ പാമ്പിനേയും കൊണ്ട് ആശുപത്രിയിലെത്തി യുവാവ്. ഭഗൽപൂരിലാണ് സംഭവം. പ്രകാശ് മണ്ഡൽ എന്ന യുവാവിനാണ് അണലി വിഭാഗത്തിൽ പെട്ട വിഷം കൂടിയ ചേനത്തണ്ടന്റെ കടിയേറ്റത്.
എന്നാൽ പാമ്പിനെ വിട്ട് ആശുപത്രിയിലെത്തുന്നതിന് പകരം കടിച്ച പാമ്പിനെ കഴുത്തിലിട്ടായിരുന്നു യുവാവ് ചികിത്സക്കെത്തിയത്. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പാമ്പിനെ കണ്ടതോടെ ആശുപത്രിയിലെത്തിയ ജീവനക്കാരും രോഗികളും പരിഭ്രാന്തരായി. പ്രകാശിന്റെ കൈപിടിച്ച് നടത്തുന്ന ആളെയും ദൃശ്യങ്ങളിൽ കാണാം. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയതിന് പിന്നാലെ പ്രകാശ് പാമ്പിനെ പിടിച്ച് നിലത്തു കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ई बिहार है भैया यहां उड़ती चिड़ियाँ को हल्दी लगाया जाता है फिर ई साँप का क्या मजाल की काट कर भाग जाये …वीडियो भागलपुर का है साँप ने काटा तो शख़्स ने साँप का नरेटी चांप कर अपने साथ अस्पताल ले आया #Bihar pic.twitter.com/fogo6QqOwZ
— Mukesh singh (@Mukesh_Journo) October 16, 2024
കയ്യിൽ നിന്നും വിടാതെ പിടിച്ച പാമ്പിനെ കണ്ടതോടെ ഡോക്ടർമാരും ആശങ്കയിലായി. പാമ്പിനെ പിടിച്ചിരിക്കുന്ന പ്രകാശിനെ ചികിത്സിക്കുക സാധ്യമല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതോടെയാണ് ഇയാൾ പാമ്പിനെ വിട്ടത്. പ്രാകാശ് ചികിത്സയില്‍ തുടരുകയാണ്.
അണലിവർഗത്തിൽ പെട്ട ഒരു വിഷപ്പാമ്പാണ് ചേനത്തണ്ടൻ (Russell's Viper). ഇത് പൊതുവെ അണലി എന്ന പേരിൽ തന്നെ അറിയപ്പെടാറുണ്ട്. ഇന്ത്യൻ, തായ്വാൻ തുടങ്ങിയ രാജ്യങ്ങളിലാണ് ഇവയെ കൂടുതലായും കണ്ടുവരുന്നത്.
Content Highlight: Russell's viper bites man, Man walks to hospital with the same bitten snake