ന്യൂഡൽഹി: പാമ്പിന് സിപിആർ നൽകി ജീവൻ രക്ഷിച്ച് യുവാവ്. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. വന്യജീവി രക്ഷാപ്രവർത്തകനായ യാഷ് തദ്വിയാണ് പാമ്പിന് സിപിആർ നൽകി ജീവൻ രക്ഷിച്ചത്. വഡോദരയിൽ ഒരു പാമ്പ് മരിച്ചു എന്ന് പറഞ്ഞാണ് പ്രദേശവാസികൾ യാഷിനെ വിളിക്കുന്നത്. സംഭവ സ്ഥലത്ത് എത്തിയപ്പോൾ അനക്കമില്ലാതെ കിടക്കുന്ന പാമ്പിനെ കണ്ട് യുവാവ് കൃത്രിമശ്വാസം നൽകുകയായിരുന്നു.
#WATCH | Gujarat Man Saves Snake's Life by Performing CPR pic.twitter.com/SKQp8gjc0p
— Mojo Story (@themojostory) October 17, 2024
അതിജീവിക്കുമെന്ന് ഉറപ്പുളളത് കൊണ്ടാണ് കൃത്രിമശ്വാസം നൽകിയതെന്ന് യുവാവ് പറഞ്ഞു. ആദ്യ രണ്ട് ശ്രമങ്ങളിലും പാമ്പിന്റെ അവസ്ഥയിൽ ഒരു മാറ്റവും ഉണ്ടായിരുന്നില്ല. മൂന്നാം തവണ കൃത്രിമശ്വാസം നൽകിയപ്പോഴാണ് പാമ്പിന് ജീവൻ തിരികെ ലഭിച്ചത്. പാമ്പിനെ വനംവകുപ്പിന് കൈമാറിയതായും യുവാവ് പറഞ്ഞു.
Content Highlights: Gujarat Man Saves Snake's Life By Performing CPR