മൂന്നാം തവണയും ബിജെപി സർക്കാർ; ഹരിയാനയിൽ മുഖ്യമന്ത്രിയായി അധികാരമേറ്റ് നയാബ് സിങ് സൈനി

90 സീറ്റിൽ 48 സീറ്റുകൾ നേടിയായിരുന്നു ഇത്തവണ ബിജെപിയുടെ ഹാട്രിക് വിജയം

dot image

ഛണ്ഡീഗഢ്: ഹരിയാനയിൽ മൂന്നാം തവണയും അധികാരമേറ്റ് ബിജെപി സർക്കാർ. പഞ്ച്ഗുളയിൽ വെച്ച് നടന്ന ചടങ്ങിൽ ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിങ് സൈനി അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി എൻഡിഎ നേതാക്കളാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തത്. മുഖ്യമന്ത്രിക്ക് പുറമെ 13 ബിജെപി എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു.

അനിൽ വിജ്, കൃഷൻ ലാൽ പൻവാർ, റാവു നർബീർ സിംഗ്, മഹിപാൽ ദണ്ഡ, വിപുൽ ഗോയൽ, അരവിന്ദ് ശർമ്മ, ശ്യാം സിംഗ് റാണ, രൺബീർ ഗാങ്‌വ, കൃഷൻ കുമാർ ബേദി, ശ്രുതി ചൗധരി, ആർ പി സിംഗ് റാവു, രാജേഷ് നാഗർ, ഗൗരവ് ഗൗതം എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.

സംസ്ഥാനത്തിന്റെ ഉന്നമനത്തിനായി ആവേശപൂർവം പ്രവർത്തിക്കുമെന്നും സാധാരണ കുടുംബത്തിൽ നിന്നും വരുന്ന തനിക്ക് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദവി വഹിക്കാൻ അനുവാദം നൽകിയതിന് പ്രധാനമന്ത്രിക്ക് നന്ദിയറിയിക്കുന്നുവെന്നും നയാബ് സിങ് സൈനി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ഹരിയാനയോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള പ്രത്യേക പരി​ഗണന കൂടുതല് ഊർജസ്വലതയോടെ പ്രവർത്തിക്കാൻ തങ്ങളെ സഹായിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ ശിക്ഷണത്തിൽ സംസ്ഥാനം പ്രതിദിനം വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് കടക്കുകയാണ്. അന്ത്യമില്ലാത്ത ഈ വികസനത്തിന്റെ യാത്ര ഇനിയും തുടരുമെന്നും അദ്ദേഹം കുറിച്ചു.

90 സീറ്റിൽ 48 സീറ്റുകൾ നേടിയായിരുന്നു ഇത്തവണ ബിജെപിയുടെ ഹാട്രിക് വിജയം. കോൺ​ഗ്രസ് 36 സീറ്റുകളാണ് നേടിയത്. ഹരിയാനയിൽ കോൺ​ഗ്രസ് വിജയിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ ഉൾപ്പെടെ പ്രവചിച്ചിരുന്നത്. എന്നാൽ ഇതിനെ തള്ളിയായിരുന്നു ബിജെപിയുടെ വിജയം.

Content Highlight: Nayab Singh saini took oath as Haryana CM

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us