നടന്‍ ദര്‍ശന്‍ കൊലപ്പെടുത്തിയ രേണുകസ്വാമിക്ക് ആണ്‍കുഞ്ഞ് പിറന്നു

രേണുകസ്വാമി കൊല്ലപ്പെടുമ്പോള്‍ സഹാന അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു

dot image

ബെഗളൂരു: കന്നഡ നടന്‍ ദര്‍ശന്‍ കൊലപ്പെടുത്തിയ രേണുകസ്വാമിയുടെ ഭാര്യ സഹാന ആണ്‍കുഞ്ഞിന് ജന്മം നല്‍കി. രേണുകസ്വാമി കൊല്ലപ്പെട്ട് നാല് മാസത്തിന് ശേഷമാണ് കുഞ്ഞ് ജനിക്കുന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി രേണുകസ്വാമിയുടെ പിതാവ് കാശിനാഥ് ശിവാനഗൗഡര്‍ പറഞ്ഞു. ആശുപത്രി അധികൃതര്‍ സൗജന്യ ചികിത്സയാണ് നല്‍കിയതെന്നും അവര്‍ക്ക് നന്ദി പറയുന്നതായും കാശിനാഥ് ശിവാനഗൗഡര്‍ പറഞ്ഞു. രേണുകസ്വാമി കൊല്ലപ്പെടുമ്പോള്‍ സഹാന അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു.

നടിയും സുഹൃത്തുമായ പവിത്രയ്ക്ക് അശ്ലീല സന്ദേശമയച്ചെന്നാരോപിച്ചായിരുന്നു രേണുകസ്വാമിയെ ദര്‍ശന്‍ അടക്കമുള്ള സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ദര്‍ശന്റെ നിര്‍ദേശപ്രകാരം ജൂണ്‍ 9 ന് രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദര്‍ശന് ആക്രമണത്തില്‍ നേരിട്ട് പങ്കുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

മരിക്കുന്നതിനു മുന്‍പ് രേണുകസ്വാമിക്ക് ക്രൂരമര്‍ദനമേറ്റിരുന്നുവെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. രേണുകസ്വാമിയെ മരത്തടികള്‍ ഉപയോഗിച്ച് ആക്രമിക്കുകയും പിന്നീട് കെട്ടിയിട്ട് വൈദ്യുതാഘാതമേല്‍പ്പിക്കുകയും ചെയ്തു. തലയിലും വയറിലുമടക്കം മുറിവുകള്‍ മൂലമുണ്ടായ പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണത്തിന് കാരണമായത്. രേണുകസ്വാമിയെ കൊല്ലാനുള്ള ഗൂഢാലോചനയില്‍ ദര്‍ശനും നടി പവിത്രയുമടക്കം 17 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബെംഗളൂരു പൊലീസ് വ്യക്തമാക്കിയിരുന്നു. പവിത്രയാണ് കേസിലെ മുഖ്യപ്രതി. ദര്‍ശന്‍ രണ്ടാംപ്രതിയാണ്.

Content Highlights- Renuka swamy's wife gives birth to baby boy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us