ലൈം​ഗികാരോപണം; നടിയുടെ പരാതിയിൽ ഉത്തർപ്രദേശ് ബിജെപി നേതാവ് രാജിവെച്ചു

ഏറെ കാലമായി നേതാവ് തന്നെ ലൈം​ഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നും മാനസികമായി ഇത് വലിയ പ്രയാസമുണ്ടാക്കിയെന്നും പറയുന്ന നടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുകയാണ്.

dot image

ലഖ്നോ: ഉത്തർപ്രദേശിൽ നടിയുടെ ലൈം​ഗിക പീഡന പരാതിക്ക് പിന്നാലെ രാജി പ്രഖ്യാപിച്ച് സഹാറൻപൂർ ബിജെപി നേതാവ് പുനീത് ത്യാ​ഗി.

പ്രാദേശിക ഭാഷകളിലുള്ള 250ഓളം സിനികളിൽ അഭിനയിച്ച നടിയാണ് ബിജെപി നേതാവിനെതിരെ ആരോപണം ഉയർത്തിയത്.

ഏറെ കാലമായി നേതാവ് തന്നെ ലൈം​ഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നും മാനസികമായി ഇത് വലിയ പ്രയാസമുണ്ടാക്കിയെന്നും പറയുന്ന നടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുകയാണ്. ഭർത്താവുമായി ഏറെക്കാലമായി അകന്ന് താമസിക്കുകയാണ് താനെന്ന് നടി പറഞ്ഞു.

മകനുമായി അടുത്ത ബന്ധമുണ്ടാക്കിയ ത്യാ​ഗി തനിക്കും ഇടയ്ക്കിടെ സമ്മാനങ്ങൾ നൽകുമായിരുന്നു. ജീവിതത്തിലേക്ക് പുതിയൊരു പങ്കാളിയെ ലഭിച്ചുവെന്ന വിശ്വാസത്തിൽ മാസങ്ങളോളം തങ്ങൾ വളരെ അടുത്ത ബന്ധത്തിലായിരുന്നു. എന്നാൽ പതിയെ ത്യാ​ഗി അകൽച്ച പാലിക്കുകയായിരുന്നുവെന്നും നടി പറഞ്ഞു. സംഭവത്തിൽ യു പി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നുവെന്നും എന്നാൽ അദ്ദേഹത്തിന്റെ ഭാ​ഗത്തുനിന്നും ഇടപെടലുണ്ടായില്ലെന്നും നടി പറഞ്ഞു.

എന്നാല്‍ ലൈം​ഗിക പീഡനത്തിന് ഇരയായെന്ന നടിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും ത്യാ​ഗി പറഞ്ഞു. രാജി പ്രഖ്യാപിച്ചത് ബിജെപിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താൻ ശ്രമിക്കാത്തതിനാലാണെന്നും ത്യാഗിയുടെ വിശദീകരണം. നടിയുടെ ആരോപണത്തിന് പിന്നാലെ വിമർശനം ശക്തമായതോടെയാണ് പുനീത് ത്യാ​ഗി രാജി പ്രഖ്യാപിച്ചത്.

Content Highlight: UP BJP Chief resigns over sexual allegation

dot image
To advertise here,contact us
dot image