ബിരേന്‍ സിങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ബിജെപി എംഎല്‍എമാര്‍

മണിപ്പൂരിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കുള്ള ഏക പരിഹാര മാര്‍ഗം ബിരേന്‍ സിങിനെ മാറ്റുക എന്നതാണെന്ന് കത്തില്‍ പറയുന്നു

dot image

ന്യൂഡല്‍ഹി: കലാപം തുടരുന്ന മണിപ്പൂരിലെ സര്‍ക്കാരില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിരേന്‍ സിങിനെ മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി എംഎല്‍എമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. പത്തൊന്‍പത് എംഎല്‍എമാരാണ് മുഖ്യമന്ത്രിക്കെതിരെ നീക്കവുമായി രംഗത്തെത്തിയത്.

ഒരു മന്ത്രി, നിയമസഭാ സ്പീക്കര്‍ ഉള്‍പ്പെടെയാണ് ബിരേന്‍ സിങിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. മണിപ്പൂരിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കുള്ള ഏക പരിഹാര മാര്‍ഗം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിരേന്‍ സിങിനെ മാറ്റുക എന്നതാണെന്ന് കത്തില്‍ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ച മെയ്‌തേയി, കുക്കി, നാഗ വിഭാഗങ്ങളിലെ നേതാക്കള്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിരേന്‍ സിങിനെതിരെ എംഎല്‍എമാര്‍ പടയൊരുക്കം നടത്തിയിരിക്കുന്നത്.

ഒന്നര വര്‍ഷം പിന്നിടുന്ന മണിപ്പൂരില്‍ കലാപം മുന്നോട്ട് പോകുമ്പോഴും അവിടെ സമാധാനം കൊണ്ടുവരാന്‍ ഭരണകക്ഷിയായ ബിജെപിക്ക് കഴിയുന്നില്ല. മുഖ്യമന്ത്രി ബിരേന്‍ സിങിന്റെ വീഴ്ചയായാണ് ഇതിനെ വിലയിരുത്തുന്നത്. ബിരേന്‍ സിങിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടും നടപടി സ്വീകരിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം തയ്യാറായിട്ടില്ല. ബിരേന്‍ സിങിനെ പിന്തുണയ്ക്കുന്ന സമീപനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും സ്വീകരിക്കുന്നത്.

Content Highlights- manipur bjp mlas demand removal of cm biren singh and wrote pm

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us