ശ്രീധരൻ പിള്ളയുടെ രചനകൾ കാലദേശങ്ങളെ അതിജീവിക്കുന്നത്: ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

dot image

പനാജി: ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള രചിച്ച ട്രഡീഷണൽ ട്രീസ് ഓഫ് ഭാരത് എന്ന പുസ്തകം കാലദേശങ്ങളെ അതിജീവിക്കുന്നതും ഭാവി തലമുറയ്ക്ക് ഗുണപ്രദവുമാകുന്ന പഠന ഗ്രന്ഥമാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോവ രാജ് ഭവൻ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തിന് ആദ്യ പ്രതി നൽകിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.

പി എസ് ശ്രീധരൻ പിള്ളയുടെ ഒട്ടേറെ പുസ്തകങ്ങൾ താൻ വായിച്ചിട്ടുണ്ടെന്നും ആധികാരികമായി കാര്യങ്ങൾ ആഴത്തിൽ പഠിച്ച് സമൂഹത്തിന് നൽകുക വഴി മഹത്തായ സേവനമാണ് അദ്ദേഹം നിർവ്വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശ്രീധരൻ പിള്ളയുടെ ഇത്തരം പുസ്തകങ്ങൾ എല്ലാ ഭാഷകളിലേക്കും മൊഴി മാറ്റം നടത്തണമെന്നും ഓൺലൈൻ വഴി പ്രചരിപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. പ്രകൃതിയെയും വൃക്ഷ ലതാതികളെയും സംരക്ഷിക്കുന്ന ഭാരതീയ പാരമ്പര്യം തലമുറകളായി നാം പരിപാലിച്ച് പോരുന്നുണ്ട്.

കൽപവൃക്ഷമായി കണക്കാക്കുന്ന ആൽമരം മനുഷ്യനും മൃഗങ്ങൾക്കും ഒരേപോലെ തണലും ഗുണവും നൽകുന്നു. കാലാവസ്ഥാ വ്യതിയാനം സംഭവിച്ചു കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് പ്രകൃതിയിലേക്ക് നാം മടങ്ങേണ്ടിയിരിക്കുന്നു. പ്രകൃതിയാണ് പരമമായ സത്യം എന്ന യാഥാർത്ഥ്യം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഗവർണർ പി എസ് ശ്രീധരൻ പിള്ള അധ്യക്ഷത വഹിച്ചു. രാജ്‌ഭവൻ സെക്രട്ടറി എംആർഎം റാവു ഐഎഎസ് സ്വാഗതം പറഞ്ഞു. ശ്രീധരൻ പിള്ളയുടെ 244 -ാമത് പുസ്തകമാണ് ഇന്ന് പ്രകാശനം ചെയ്ത ട്രഡീഷണൽ ട്രീസ് ഓഫ് ഭാരത്.

content highlights: Chief Justice DY Chandrachud s Sreedharan Pillai's writings survive the ages

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us