പന്നുവിന്റെ കൊലപാതകം; അമേരിക്കയുമായി സഹകരിക്കുമെന്ന് ഇന്ത്യ

ഇന്ത്യന്‍ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ വികാസ് യാദവിനെ അമേരിക്കന്‍ വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തിലാണ് പ്രതികരണം

dot image

ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നുവിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തില്‍ അമേരിക്കയോട് സഹകരിക്കുമെന്ന് വ്യക്തമാക്കി ഇന്ത്യ. ഇന്ത്യന്‍ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ വികാസ് യാദവിനെ അമേരിക്കന്‍ വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തിലാണ് പ്രതികരണം. കഴിഞ്ഞ യു എസ് അറ്റോര്‍ണി ഓഫീസ് കുറ്റം ചുമത്തിയിരുന്നു. കേസില്‍ തുടരന്വേഷണത്തിനായി വികാസ് യാദവിന് വിട്ടുകിട്ടണമെന്ന ആവശ്യവും യു എസ് മുന്നോട്ടുവെച്ചിട്ടുണ്ട്.

വികാസ് യാദവിനെതിരെ കൊലപാതകം, പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് അമേരിക്കന്‍ നീതിന്യായ വകുപ്പ് ചുമത്തിയിരിക്കുന്നത്. പന്നുവിന്റെ കൊലപാതകത്തിനായി വികാസ് യാദവ് ഇന്ത്യയിലെയും വിദേശത്തെയും നിരവധിപ്പേരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം.

വികാസ് യാദവിനെ അമേരിക്കയ്ക്ക് കൈമാറുന്ന കാര്യത്തില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതിനിടെ ഡല്‍ഹിയിലെ ഒരു തട്ടിക്കൊണ്ടുപോകല്‍ കേസില്‍ വികാസ് യാദവിനെ കഴിഞ്ഞ വര്‍ഷം ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തിരുന്നു. നാല് മാസം ഈ കേസില്‍ തിഹാര്‍ ജയിലില്‍ കഴിഞ്ഞ വികാസ് യാദവിനെ ജാമ്യത്തില്‍ വിട്ടിരുന്നു.

അതേസമയം കനേഡിയന്‍ ബോര്‍ഡര്‍ സര്‍വീസ് ഏജന്‍സി ഉദ്യോഗസ്ഥനായ സന്ദീപ് സിങ് സിദ്ധുവിനെ വിട്ടു കിട്ടണം എന്ന ആവശ്യം കൂടുതല്‍ ശക്തമായി ഇന്ത്യ ഉന്നയിക്കുന്നുണ്ട്. കാനഡയോട് ഇന്ത്യ ഔദ്യോഗികമായി ഇക്കാര്യം വ്യക്തമാക്കി. ഇന്ത്യക്കെതിരായ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇയാള്‍ ചാലക ശക്തിയായെന്നും ഇന്റര്‍നാഷണല്‍ സിക്ക് യൂത്ത് ഫെഡറേഷന്റെ ഭാഗമായാണ് ഇയാള്‍ ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു. പാകിസ്ഥാനിലെ കാര്യസ്ഥന്‍ അനുകൂല സംഘടനകളും ആയി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും പഞ്ചാബിലെ ബല്‍വീന്തര്‍ സിംഗ് സന്തു കൊലപാതകത്തില്‍ ഇയാള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്നും ഇന്ത്യ അറിയിച്ചു.

Content Highlights: India informed to US that corporate in Gurpatwant Singh Pannun

dot image
To advertise here,contact us
dot image