വിജയ കിഷോർ രഹത്കർ ദേശീയ വനിത കമ്മീഷൻ അധ്യക്ഷ

മഹാരാഷ്ട്ര വനിത കമ്മീഷൻ അധ്യക്ഷയായിരുന്നു വിജയ

dot image

ന്യൂഡൽഹി: ദേശീയ വനിത കമ്മീഷൻ അധ്യക്ഷയായി വിജയ കിഷോർ രഹത്കറെയെ നിയമിച്ച് കേന്ദ്രസർക്കാർ. രേഖ ശർമയുടെ കാലാവധി അവസാനിച്ചതിനു ശേഷം ദേശീയ വനിത കമീഷൻ അധ്യക്ഷസ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ആ ഒഴിവിലേക്കാണ് വിജയ കിഷോർ രഹത്കറെയെ നാമനിർദേശം ചെയ്തത്. മഹാരാഷ്ട്ര വനിത കമ്മീഷൻ അധ്യക്ഷയായിരുന്നു വിജയ.

ബിജെപി മഹിള മോർച്ചയുടെ ദേശീയ പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു. വിജയ രഹത്കറുടെ നിയമനത്തിന് പുറമേ എൻസിഡബ്ല്യുവിലേക്ക് പുതിയ അംഗങ്ങളെയും സർക്കാർ നിയമിച്ചിട്ടുണ്ട്. വനിതാ ശിശു വികസന മന്ത്രാലയത്തിൻ്റെ അറിയിപ്പ് പ്രകാരം ഡോ. ​​അർച്ചന മജുംദാറിനെ മൂന്ന് വർഷത്തേക്ക് ദേശീയ വനിതാ കമ്മീഷൻ അംഗമായി ഔദ്യോഗികമായി നിയമിച്ചു.

1990-ലെ ദേശീയ വനിത കമ്മീഷൻ നിയമപ്രകാരം മൂന്നുവർഷം/65 വയസ് ആണ് ​വനിത കമ്മീഷൻ അധ്യക്ഷയുടെ കാലയളവ്. ഓഗസ്റ്റ് ആറിനാണ് രേഖ ശർമയുടെ കാലാവധി അവസാനിച്ചത്. 2015-ൽ കമ്മീഷൻ അംഗമായാണ് രേഖ ശർമ വനിത കമ്മീഷനിലെത്തിയത്. 2017 സെപ്റ്റംബർ 29-ന് അവർക്ക് അധ്യക്ഷയുടെ അധിക ചുമതല നൽകി. 2018-ൽ ദേശീയ വനിത കമ്മീഷൻ അംഗമായി നിയമിക്കുകയായിരുന്നു.

content highlights: Vijaya Kishore Rahatkar named new National Commission for Women chief

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us