ലഖ്‌നൗ: രാജ്യത്തെ ഞെട്ടിച്ച് ഉത്തർപ്രദേശിൽ അഞ്ച് വയസുകാരിക്ക് നേരെ ക്രൂരമായ ലൈംഗികാക്രമണം. തങ്ങളുടെ ഭൂവുടമയുടെ മകളായ അഞ്ച് വയസുകാരിയെ ആണ് പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ചേർന്ന് ബലാത്സംഘം ചെയ്തത്.
ഒക്ടോബർ 16ന് ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലാണ് സംഭവം. പെൺകുട്ടി കെട്ടിടത്തിന്റെ ടെറസിൽ കളിച്ചുകൊണ്ടിരിക്കെ 6,13,16 വയസുള്ള കുട്ടികൾ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. ഇരയായ പെൺകുട്ടിയുടെ പിതാവിന്റെ ഉടമസ്ഥതയിലുള വീട്ടിൽ താമസിക്കുന്നവരായിരുന്നു ഈ മൂന്ന് കുട്ടികളും എന്നാണ് വിവരം. പോക്സോ പ്രകാരം കേസെടുത്ത പൊലീസ് മൂന്ന് കുട്ടികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഉത്തർപ്രദേശിൽ ചെറിയ കുട്ടികൾക്ക് നേരെ അടുത്തിടെ ഇത്തരത്തിൽ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. കഴിഞ്ഞ മാസം ലഖിംപൂരിലെ സദർ കൂട്ടാളി പൊലീസ് സ്റ്റേഷൻ പരിസരത്ത് ഇത്തരത്തിൽ 7 വയസുകാരിക്ക് നേരെ ലൈംഗികാക്രമണം നടന്നിരുന്നു. സംഭവത്തിൽ ഏഴും എട്ടും വയസുള്ള രണ്ട് ആൺകുട്ടികളാണ് അറസ്റ്റിലായത്.
Content Highlights: 5 year old raped by 3 minor boys