ഫട്നാവിസും അശോക് ചവാൻ്റെ മകൾ ശ്രീജയയും ലിസ്റ്റിൽ; മഹാരാഷ്ട്രയിൽ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

അടുത്തിടെയാണ് ശ്രീജയ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്

dot image

മുംബൈ: മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ഭവൻകുലെ എന്നിവർ ഉൾപ്പെടുന്ന 99 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ബിജെപി കേന്ദ്ര നേതൃത്വം പുറത്തിറക്കിയത്. നാഗ്പൂർ സൗത്ത് വെസ്റ്റിൽ നിന്നാണ് ദേവേന്ദ്ര ഫട്നാവിസ് മത്സരിക്കുക. ഭവൻകുലെ കാംതിയിൽ നിന്നും മത്സരിക്കും.

ഖഡ്കോപർ വെസ്റ്റിൽ നിന്നും മത്സരിക്കുന്ന രാം കദം, ചിക്ലിയിൽ നിന്നും ശ്വേത മഹലെ പാട്ടീൽ ബോക്കാറിൽ മത്സരിക്കുന്ന ശ്രീജയ അശോക് ചവാൻ, കൻകവ്‌ലിയിൽ നിന്നും നിതീഷ് റാണ എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്ന പ്രമുഖർ. പട്ടികയിൽ ഇടംപിടിച്ച ശ്രീജയ കോൺഗ്രസിൻ്റെ മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാൻ്റെ മകളാണ്. അടുത്തിടെയാണ് ശ്രീജയ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.

ഒറ്റഘട്ടമായി നവംബർ 20നാണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ നവംബർ 23നാണ്. ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യവും കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് ആഘാഡിയും തമ്മിലാണ് മഹാരാഷ്ട്രയിൽ മത്സരം. ഇന്നലെ നടന്ന ഉഭയകക്ഷി ചർച്ചയിൽ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം സീറ്റ് ധാരണയിലെത്തിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ബിജെപിയും ശിവസേന ഷിൻഡെ വിഭാ​ഗം, എൻസിപി അജിത് പവാർ വിഭാ​ഗം എന്നിവ‍‍ർ നേരത്തെ 240 സീറ്റുകളിൽ ധാരണയിലെത്തിയിരുന്നു. ത‍ർക്കം നിലനിന്ന 48 സീറ്റുകൾ സംബന്ധിച്ച ച‍ർച്ചകളായിരുന്നു അമിത് ഷായുടെയും ബിജെപി അധ്യക്ഷൻ ജെപി നദ്ദയുടെയും സാന്നിധ്യത്തിൽ സഖ്യകക്ഷി നേതാക്കൾ നടത്തിയത്. നാല് മണിക്കൂ‍‍‍ർ നീണ്ട ച‍ർച്ചകൾക്കൊടുവിലാണ് ത‍ർക്കമുള്ള സീറ്റുകളിൽ ഉൾപ്പെടെ സഖ്യം ധാരണയിലെത്തിയിരിക്കുന്നതെന്നായിരുന്നു റിപ്പോർട്ട്.

ഏതെങ്കിലും സീറ്റുകളിൽ ഏതെങ്കിലും പാ‍ർട്ടിക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ടെങ്കിൽ ആ സീറ്റ് സഖ്യകക്ഷിക്ക് നൽകണമെന്നും ച‍ർച്ചയിൽ ധാരണയായിരുരുന്നു. സഖ്യധാരണയുടെ അടിസ്ഥാനത്തിൽ ബിജെപി 151 സീറ്റിലും ശിവസേന 84 സീറ്റിലും എൻസിപി 53 സീറ്റുകളിലും മത്സരിക്കുമെന്നാണ് റിപ്പോർട്ട്.

2019-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും ദേശീയ ജനാധിപത്യ സഖ്യത്തിന് (എൻഡിഎ) കീഴിൽ സഖ്യകക്ഷികളായാണ് മത്സരിച്ചക്.. കോൺഗ്രസും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും (എൻസിപി) യുപിഎയുടെ ഭാഗമായി മത്സരിച്ചു. ബിജെപി-ശിവസേന സഖ്യം 161 സീറ്റുകൾ നേടിയപ്പോൾ (ബിജെപി 105, ശിവസേന 56). കോൺഗ്രസ്-എൻസിപി സഖ്യം 98 സീറ്റുകളാണ് നേടിയത് (എൻസിപി 54, കോൺഗ്രസ് 44).

Content Highlights: BJP's first list for Maharashtra polls 

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us