ഛത്തീസ്ഗഢിൽ മുത്തശ്ശിയെ ത്രിശൂലം കൊണ്ട് കുത്തി കൊലപ്പെടുത്തി,രക്തം ശിവലിംഗത്തിൽ അർപ്പിച്ചു; നരബലിയെന്ന് സംശയം

നങ്കട്ടി ഗ്രാമത്തിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം

dot image

ദുർഗ്: മുത്തശ്ശിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം നരബലിയെന്ന് സംശയത്തിൽ പൊലീസ്. ഛത്തീസ്ഗഢിലെ ദുർഗ് ജില്ലയിലായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം മുത്തശ്ശിയുടെ രക്തം യുവാവ് ശിവലിംഗത്തിൽ അർപ്പിച്ചതായി കണ്ടെത്തി. ഇതാണ് പൊലീസിനെ നരബലിയെന്ന സംശയത്തിലേക്ക് എത്തിച്ചത്. രുക്മണി ഗോസ്വാമി (70) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. പ്രതി ഗുൽഷൻ ഗോസ്വാമിയെ (30) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നങ്കട്ടി ഗ്രാമത്തിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഗുൽഷൻ തന്റെ മുത്തശ്ശിക്കൊപ്പം ശിവക്ഷേത്രത്തിനടുത്തുള്ള വീട്ടിലായിരുന്നു താമസം. ഇവർ ക്ഷേത്രത്തിൽ ദിവസേന പൂജകൾ നടത്താറുണ്ടായിരുന്നു. ശനിയാഴ്ച വൈകുന്നേരം മുത്തശ്ശിയെ ത്രിശൂലം ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം ക്ഷേത്രത്തിലെ ശിവലിംഗത്തിൽ രക്തം അർപ്പിക്കുകയായിരുന്നു. തുടർന്ന് ഇതേ ത്രിശൂലം കഴുത്തിൽ കുത്തിയിറക്കി ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും ധംധ ഏരിയയിലെ പൊലീസ് സബ് ഡിവിഷണൽ ഓഫീസർ സഞ്ജയ് പുണ്ഡിർ പറഞ്ഞു. ഗുൽഷനെ റായ്പൂരിലെ എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

content highlights: Human Sacrifice Suspected As Man Kills Grandmother,then Attempts Suicide

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us