റാഞ്ചി: നമ്മുടെ രാജ്യത്ത് വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം തയാറാക്കുകയും വിളമ്പുകയും ചെയ്യുന്ന വാർത്തകൾ ഇപ്പോൾ നിരവധിയാണ്. ഇന്ത്യയിലെ ഭക്ഷ്യസുരക്ഷയെപ്പറ്റി വളരെയേറെ വ്യാകുലപ്പെടേണ്ട സാഹചര്യവും കൂടിയാണ് ഈ വാർത്തകൾ വെളിപ്പെടുത്തുന്നത്. അത്തരത്തിൽ വൃത്തിഹീനമായ സാഹചര്യത്തിൽ കാലുകൊണ്ട് പാനിപൂരിക്കുള്ള മാവ് കുഴയ്ക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
ഝാർഖണ്ഡിലെ ഗർവ മേഖലയിൽനിന്നുള്ള വീഡിയോ കഴിഞ്ഞദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ പാനിപൂരി കച്ചവടക്കാരായ രണ്ടുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഝാൻസി ജില്ലയിലെ സോമ ഗ്രാമത്തിൽ നിന്നുള്ള അരവിന്ദ് യാദവ് (35), ഉത്തർപ്രദേശിലെ ജലൗൺ ജില്ലയിലെ നൂർപൂർ ഗ്രാമത്തിൽ നിന്നുള്ള സതീഷ് കുമാർ ശ്രീവാസ്തവ (30) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
രുചി കൂടാനായി ടോയ്‌ലറ്റ് ക്ലീനറും യൂറിയയും ഉപയോഗിച്ചതായി കച്ചവടക്കാർ സമ്മതിച്ചായും ദാശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വൈറലായ വീഡിയോയിൽ രണ്ട് പുരുഷന്മാർ കാലുകൾ കൊണ്ട് മാവ് കുഴയ്ക്കുന്നത് കാണാം.
ദിവസങ്ങൾക്ക് മുമ്പ് വിൽപ്പനയ്‌ക്ക് വെച്ചിരിക്കുന്ന മധുരപലഹാരങ്ങളിലൂടെ എലികൾ ഓടിക്കളിക്കുന്ന വീഡിയോയും വൈറലായിരുന്നു. ഡൽഹിയിലെ ഭജൻപുര ഏരിയയിലെ അഗർവാൾ സ്വീറ്റ്‌സിലായിരുന്നു സംഭവം. വീഡിയോയിൽ, കടയുടെ ഗ്ലാസ് ഡിസ്പ്ലേയ്ക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്ന മധുരപലഹാരങ്ങൾ എലികൾ തിന്നുന്നത് കാണാം. രണ്ട് എലികൾ ഓടിക്കളിക്കുന്നതും വീഡിയോയിലുണ്ടായിരുന്നു.
गुपचुप खाने वाले हो जाएं सावधान! झारखण्ड के गढ़वा का वीडियो सोशल मीडिया पर वायरल
— Dhananjay Mandal (@dhananjaynews) October 17, 2024
पुलिस ने किया है गिरफ्तार.. जांच जारी #JharkhandNews #Gadwa #Jharkhand pic.twitter.com/0hvOL1tVvT
content highlights: Pani puri vendor kneads dough with feet in Jharkhand