മഹാ വികാസ് അഘാഡിയിൽ തർക്കം ആ 12 സീറ്റിനെ ചൊല്ലി; ശരദ് പവാറിനെ മധ്യസ്ഥനാക്കാൻ കോൺഗ്രസും ശിവസേനയും, റിപ്പോർട്ട്

വിദർഭ മേഖലയിലെ സീറ്റുകളെ സംബന്ധിച്ചാണ് മുന്നണിയിലെ കക്ഷികൾക്കിടിയിൽ പ്രധാനമായും തർക്കം നിലനിൽക്കുന്നത്

dot image

മുംബൈ: മഹാരാഷ്ട്രയില്‍ സീറ്റ് പങ്കിടുന്നതുമായി ബന്ധപ്പെട്ട് മഹാ വികാസ് അഘാഡിയിൽ നിലനിൽക്കുന്ന തർക്കത്തിന് പരിഹാരമായില്ല. ശനിയാഴ്ച മുംബൈ ട്രിഡൻ്റ് ഹോട്ടലിൽ ചേർന്ന ഒമ്പത് മണിക്കൂർ നീണ്ടുനിന്ന മാരത്തോൺ ചർച്ചയിലും സീറ്റുകൾ സംബന്ധിച്ച ധാരണയിലെത്താൻ മഹാ വികാസ് അഘാഡിക്ക് കഴിഞ്ഞിരുന്നില്ല. വിദർഭ മേഖലയിലെ സീറ്റുകളെ സംബന്ധിച്ചാണ് മുന്നണിയിലെ കക്ഷികൾക്കിടിയിൽ പ്രധാനമായും തർക്കം നിലനിൽക്കുന്നത്.

ഇതിനിടെ മുന്നണിയിൽ നിലനിൽക്കുന്ന തർക്കം പരിഹരിക്കാന്‍ കോൺഗ്രസ്, ശിവസേനാ (യുബിടി) നേതാക്കൾ ശരദ് പവാറിൻ്റെ ഇടപെടൽ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. തർക്കം പരിഹരിക്കാൻ ശരദ് പവാറിനോട് മധ്യസ്ഥം വഹിക്കാൻ ആവശ്യപ്പെട്ടതായാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ശിവസേന (യുബിടി) നേതാക്കളായ അനിൽ പരാബ്, ആദിത്യ താക്കറെ എന്നിവർ മുംബൈയിലെ വൈബി ചവാൻ സെൻ്ററിൽ എത്തിയാണ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയത്. മുതിർന്ന കോൺഗ്രസ് നേതാക്കളും ശരദ് പവാറുമായി ആശയവിനിമയം നടത്തുന്നതായാണ് റിപ്പോർട്ട്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന അവർ മത്സരിച്ച് വന്നിരുന്ന രംതെക്, അമരാവതി സീറ്റുകൾ കോൺഗ്രസിന് വിട്ടുനൽകിയിരുന്നു. വിദർഭ മേഖലയിൽ ശിവസേന (യുബിടി) കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നതാണ് മഹാ വികാസ് അഘാഡിയിലെ പ്രതിസന്ധിയുടെ പ്രധാനകാരണം എന്നാണ് റിപ്പോർട്ട്. വിദർഭ മേഖലയിൽ 12 സീറ്റുകളാണ് ശിവസേന (യുബിടി) ആവശ്യപ്പെടുന്നത്. ഈ പന്ത്രണ്ട് സീറ്റുകളിലും മഹാ വികാസ് അഘാഡിക്ക് നിലവിൽ എംഎൽഎമാർ ഇല്ലെന്നതാണ് തങ്ങളുടെ ആവശ്യത്തിന് ന്യായമായി ശിവസേന (യുബിടി) ചൂണ്ടിക്കാണിക്കുന്നത്.

ഈ പന്ത്രണ്ട് സീറ്റുകളിൽ അവകാശവാദം ഉന്നയിക്കുന്നതിന് പുറമെ ശിവസേന (യുബിടി) സ്ഥാനാർത്ഥിയെ ഏകദേശം നിശ്ചയിച്ച നാസിക് വെസ്റ്റ് സീറ്റും കോൺഗ്രസ് ആവശ്യപ്പെടുന്നുണ്ട്. സുധാകർ ബദ്ഗുജാറിനെ നാസിക് വെസ്റ്റിൽ മത്സരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ശിവസേന (യുബിടി). കോൺഗ്രസ് അധ്യക്ഷൻ നാനെ പടോളയെ ഇവിടെ നിന്ന് മത്സരിപ്പിക്കാനാണ് കോൺഗ്രസ് നാസിക് വെസ്റ്റിനായി വാദിക്കുന്നത്.

മഹാ വികാസ് അഘാഡിക്ക് കീറാമുട്ടിയായി മാറിയിരിക്കുന്ന വിദർഭയിലെ 12 സീറ്റുകൾ ഇവയൊക്കെയാണ്. ഈ 12 മണ്ഡലങ്ങളെയും ഇപ്പോൾ പ്രതിനിധീകരിക്കുന്ന മഹാ വികാസ് അഘാഡിയിൽ നിന്നുള്ള എംഎൽഎമാരല്ല. ഭദ്രാവതി വരോറ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിന്ന് വിജയിച്ചതോടെ ഇവിടുത്തെ കോൺഗ്രസ് എംഎൽഎ ആയിരുന്ന പ്രതിഭ ധനോർക്കർ നിയമസഭാ അംഗത്വം രാജിവെച്ചിരുന്നു.

  • ആയുധപ്പുര - കൃഷ്ണ ഗജ്ബെ, ബിജെപി എംഎൽഎ
  • ഗഡ്ചിരോളി - ദേവ്രാൾ ഹോളി, ബിജെപി എംഎൽഎ
  • ഗോണ്ടിയ - വിനോദ് അഗർവാൾ, സ്വതന്ത്ര എംഎൽഎ
  • ഭണ്ഡാര - സ്വതന്ത്ര എംഎൽഎ നരേന്ദ്ര ബോണ്ടേക്കർ
  • ചിമൂർ - കീർത്തികുമാർ ഭംഗഡിയ, ബിജെപി എംഎൽഎ
  • ബല്ലാർപൂർ - സുധീർ മുൻഗന്തിവാർ, ബിജെപി എംഎൽഎ
  • ചന്ദ്രപൂർ - കിഷോർ ജോർഗെവാർ, സ്വതന്ത്ര എംഎൽഎ
  • രാംടെക് - ആശിഷ് ജയ്‌സ്വാൾ, സ്വതന്ത്ര എംഎൽഎ (ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന ഗ്രൂപ്പിനെ പിന്തുണയ്ക്കുന്നു)
  • കാംതി - നിലവിൽ തേക്ചന്ദ് സവർക്കർ, ബിജെപി എംഎൽഎ
  • സൗത്ത് നാഗ്പൂർ - മോഹൻ മേറ്റ്, ബിജെപി എംഎൽഎ
  • അഹേരി - ധർമ്മറാവു ബാബ അത്റാം, എൻസിപി അജിത് പവാർ ഗ്രൂപ്പ് എംഎൽഎ
  • ഭദ്രാവതി വരോറ - കോൺഗ്രസ് എംഎൽഎ പ്രതിഭ ധനോർക്കർ (എന്നാൽ നിലവിൽ ലോക്സഭാ എംപി)

Content Highlights: Uddhav Sena, Congress turn to Sharad Pawar to resolve seat-sharing woes

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us