കന്നിയങ്കത്തിന് തുടക്കം; കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയുടെ ആശീർവാദം തേടി പ്രിയങ്ക

ഈ ബുധനാഴ്ചയാണ് പ്രിയങ്ക പത്രിക സമർപ്പിക്കുന്നത്.

dot image

ന്യൂഡൽഹി: കന്നിയങ്കത്തിൽ നാമനിർദ്ദേശക പത്രിക സമർപ്പിക്കുന്നതിനു മുൻപ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ സന്ദർശിച്ച് വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ്. സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. ഡൽഹിയിൽ ഖാർഗെയുടെ ഔദ്യോഗിക വസതിയിലെത്തിയായിരുന്നു സന്ദർശനം. ഖാർഗെ പ്രിയങ്കയെ ആശീർവദിക്കുകയും വിജയാശംസകൾ നേരുകയും ചെയ്തു.

ഈ ബുധനാഴ്ചയാണ് പ്രിയങ്ക പത്രിക സമർപ്പിക്കുന്നത്. മല്ലികാർജജുൻ ഖാർഗെയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്കയോടൊപ്പം പത്രിക സമര്‍പ്പിക്കാന്‍ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്.

ബുധനാഴ്ച രാവിലെ 11 മണിക്ക് വയനാട് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും റോഡ്‌ഷോ നടത്തും. ഒക്ടോബർ 23 ന് ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാ കളക്ടർക്ക് മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് വിവരം.

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ തന്നെ വയനാട്ടിൽ പ്രിയങ്ക ഗാന്ധി സ്ഥാനാർത്ഥിയാകുമെന്ന് കോൺഗ്രസ് അറിയിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്തുമെന്നും തീരൂമാനം എടുത്തതിന് പിന്നാലെയായിരുന്നു പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുമെന്നും പ്രഖ്യാപിച്ചത്.

Content Highlights: Congress candidate for Wayanad Lok Sabha by-elections Priyanka Gandhi Meets Kharge

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us