'തെറ്റുപറ്റിയതാണ്'; സല്‍മാന്‍ ഖാനെതിരെ ഭീഷണി മുഴക്കിയതില്‍ മാപ്പപേക്ഷിച്ച് പുതിയ സന്ദേശം

വാട്‌സാപ് വഴിയാണ് സന്ദേശം ലഭിച്ചതെന്ന് മുംബൈ ട്രാഫിക് പൊലീസ് അറിയിച്ചു

dot image

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ ഭീഷണി മുഴക്കിയതില്‍ മാപ്പപേക്ഷിച്ച് പുതിയ സന്ദേശം. മുംബൈ ട്രാഫിക് പൊലീസിനാണ് പുതിയ സന്ദേശം ലഭിച്ചിരിക്കുന്നത്. തെറ്റ് പറ്റിയതാണെന്നാണ് പുതിയ സന്ദേശത്തില്‍ പറയുന്നത്. വാട്‌സാപ് വഴിയാണ് സന്ദേശം ലഭിച്ചതെന്ന് മുംബൈ ട്രാഫിക് പൊലീസ് അറിയിച്ചു. സന്ദേശത്തിന്റെ ഉറവിടം ജാര്‍ഖണ്ഡാണെന്നും മുംബൈ ട്രാഫിക് പൊലീസ് വ്യക്തമാക്കി.

ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനെട്ടിനാണ് സല്‍മാന്‍ ഖാന് വധഭീഷണി ഉയര്‍ത്തിക്കൊണ്ടുള്ള ആദ്യ സന്ദേശം മുംബൈ ട്രാഫിക് പൊലീസിന് ലഭിക്കുന്നത്. ലോറന്‍സ് ബിഷ്ണോയി സംഘവുമായുള്ള ശത്രുത അവസാനിപ്പിക്കാന്‍ അഞ്ച് കോടി രൂപ നല്‍കണമെന്നായിരുന്നു ആവശ്യം. അല്ലാത്ത പക്ഷം മുന്‍ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖിയുടെ അവസ്ഥ സല്‍മാന്‍ ഖാനുണ്ടാകുമെന്നും ഭീഷണി സന്ദേശത്തില്‍ പറഞ്ഞിരുന്നു.

മുന്‍ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖിയുടെ അവസ്ഥ സല്‍മാന്‍ ഖാനുണ്ടാകുമെന്നും ഭീഷണി സന്ദേശത്തില്‍ പറഞ്ഞിരുന്നു.

സല്‍മാന്റെ അടുത്ത സുഹൃത്തായിരുന്നു കൊല്ലപ്പെട്ട ബാബ സിദ്ദിഖി. ഒക്ടോബര്‍ 12നാണ് ഇദ്ദേഹം കൊല്ലപ്പെടുന്നത്. സിദ്ദിഖി വധത്തിന് പിന്നാലെ സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ വീടിനും മുംബൈ പനവേലിലെ ഫാം ഹൗസിനും സുരക്ഷയൊരുക്കിയിരുന്നു. ഒക്ടോബര്‍ 18ന് ഭീഷണി വന്നതിന് പിന്നാലെ സുരക്ഷ ശക്തമാക്കിയിരുന്നു.

Content Highlights- Man who threatened Salman Khan apologises

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us