ജമ്മു കശ്മീര്‍ സ്‌ഫോടനം: സ്ഥലത്തുനിന്ന് ഇലക്ട്രിക് വയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തി

ഒരു ഭീകരനെയും സുരക്ഷാ സേന വധിച്ചിട്ടുണ്ട്

dot image

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണമുണ്ടായ സ്ഥലത്തുനിന്ന് ഇലക്ട്രിക് വയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. പൊട്ടാസ്യം ക്ലോറേറ്റ്, ഹൈഡ്രജന്‍ പെറോക്‌സൈഡ് എന്നിവയാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക വിവരം. ബോംബ് കുഴിച്ചിടുകയായിരുന്നുവെന്നും വിവരമുണ്ട്.

ഭീകരാക്രമണത്തില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ഒരു ഡോക്ടറും ആറ് തൊഴിലാളികളുമാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ഒരു ഭീകരനെയും സുരക്ഷാ സേന വധിച്ചിട്ടുണ്ട്. തോക്കുകളും വെടിക്കോപ്പുകളും ഭീകരനില്‍ നിന്ന് കണ്ടെത്തി.

സോനാമാര്‍ഗ് മേഖലയില്‍ സെഡ്-മൊഹാര്‍ തുരങ്കനിര്‍മാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്താണു വെടിവെപ്പുണ്ടായത്. ജോലി കഴിഞ്ഞ് എല്ലാവരും ക്യാമ്പിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു ആക്രമണമുണ്ടായത്.

തൊഴിലാളികള്‍ക്ക് നേരെയുള്ള ആക്രമണം ഭീരുത്വമാണെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. നിരവധി നിര്‍മാണ തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടെ മരണപ്പെട്ടവരിലുണ്ടെന്നും സംഭവം അപലപനീയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മരണംഖ്യ ഇനിയും ഉയര്‍ന്നേക്കാനാണ് സാധ്യത. തൊഴിലാളികള്‍ക്കും സ്വദേശികള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ശ്രീനഗറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായും ഒമര്‍ അബ്ദുള്ള എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ഭീകരാക്രമണത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. തൊഴിലാളികള്‍ക്ക് നേരെ നടന്ന ആക്രമണം ഭീരുത്വത്തിന്റെ ലക്ഷണമാണ്. മരിച്ചവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Seven Killed In Jammu And Kashmir Attack

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us